Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മ്യൂസിക്കൽ ഡാൻസ് ഗ്രൂപ്പിന് ഇന്ത്യയിലേക്ക് യാത്രയയപ്പ്

musical-troup

ജൊഹനാസ്ബർഗ്∙ ഇന്ത്യൻ അസോസിയേഷൻ ഓഫ് ലെസോത്തോയുടെ ആഭിമുഖ്യത്തിൽ ആഫ്രിക്കയിൽ നിന്നും ലികാകാപ ആഫ്രിക്കൻ ഇന്ത്യൻ ഉത്സവം നടക്കുന്ന ഡൽഹിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മ്യൂസിക്കൽ ഡാൻസ് ഗ്രൂപ്പിന് യാത്ര അയപ്പ് നൽകി. ഇന്ത്യാ ഗവൺമെന്റിന്റെ അതിഥികളായി പങ്കെടുത്ത ഈ ട്രൂപ്പിന്റെ എല്ലാ ചിലവുകളും ഇന്ത്യാ ഗവൺമെന്റ് വഹിക്കുകയുണ്ടായി. ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ബിജു ഏബ്രഹാം കോരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം Ministure of Tourism and Culture Likeleli Tampane ഉദ്ഘാടനം ചെയ്തു. ഹോണററി കോൺസുലർ മൻമോഹൻ ഭക്കയുടെ സ്വാഗതവും ജനറൽ സെക്രട്ടറി ശൈലേന്ദ്ര കമാൽ കൃതജ്ഞതയും പ്രകാശിപ്പിച്ചു. യോഗത്തിൽ രാധ പത്മനാഭൻ പ്രോഗ്രാം ഡയറക്ടർ ആയിരുന്നു. ട്രൂപ്പിന്റെ യാത്ര ചിലവിലേയ്ക്കുളള തുക അസോസിയേഷൻ പ്രസിഡന്റ് മിനിസ്റ്റർക്ക് കൈമാറുകയും ആ തുക മിനിസ്റ്റർ ട്രൂപ്പ് മാനേജർക്ക് നൽകുകയും ചെയ്തു.

പ്രസിഡന്റ് ബിജു എ. കോര :62400555
വൈസ് പ്രസിഡന്റ് അഷറഫ് പട്ടേൽ :62555786
സെക്രട്ടറി ഷൈലേന്ദ്ര കമൽ :62660660
ജോയിന്റ് സെക്രട്ടറി റീറ്റാദാർ :63992558
ട്രഷറർ ജോയിന്റ് ട്രഷറർ വിജയ്, അശോക് :6727688, 50922911

വാർത്ത ∙ കമൽ 

Your Rating: