Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉഗാണ്ടയിൽ മലയാളി സമാജം ഓണം ആഘോഷിച്ചു

onam-uganda

കമ്പാല∙കേരള സമാജം ഉഗാണ്ടയുടെ ഓണാഘോഷങ്ങൾ സെപ്റ്റംബർ 13-നു പർടിദർ ഓഡിറ്റോറിയത്തിൽ നടത്തി. രാവിലെ 9.30 മുതൽ തുടങ്ങിയ പൂക്കള മത്സരത്തിൽ 5 ടീമുകൾ പങ്കെടുത്തു . സമാജത്തിന്റെ ഒാണാഘോഷങ്ങളുടെ പരിപാടികൾ ഔദ്യോഗികമായി തമിൾ സംഘം ഉഗാണ്ടയുടെ ചെയർമാൻ വാഹിദ് നിർവഹിച്ചു.

തുടർന്ന് സമാജം ചെയർമാൻ കൃഷ്ണദാസ് സെക്രട്ടറി ഷൈൻ എന്നിവർ എല്ലാ മലയാളി അംഗങ്ങൾക്കും ഓണാശംസ നേർന്നു. പരിപാടികളിൽ അപ്രതീക്ഷിതമായി വന്ന ചാക്യാരും അതിനുശേഷം വന്ന മഹാബലിയും ഏവരുടെയും കൈയ്യടി ഏറ്റുവാങ്ങി. തുടർന്ന് സമാജം അംഗങ്ങളുടെ വിവിധതരം കലാപരിപാടികൾ അവതരിപ്പിച്ചു. കുട്ടികളുടെ ഡാൻസുകളും സ്ത്രീകളുടെ തിരുവാതിരയും കലാപരിപാടികൾക്ക് മാറ്റുകൂട്ടി.

കലാപരിപാടികൾക്ക് ശേഷം എല്ലാ മലയാളികൾക്കും ഓണസദ്യ നടത്തി. ഉച്ചയ്ക്ക് ശേഷം നടന്ന ഓണക്കളികളിൽ എല്ലാ അംഗങ്ങളും പങ്കുചേർന്നു. കുട്ടികൾക്കുള്ള മിഠായി പെറുക്കുകളിൽ കണ്ണൻ വിജയിച്ചു . കുട്ടികൾക്കായി നടത്തിയ കസേരകളി നാരങ്ങ സ്പൂണ് ഓട്ടം എന്നിവയിൽ ജെസ്ലിൻ , മിറിയം എന്നിവർ വിജയികളായി. സ്ത്രീകൾകൾക്കായി നടത്തിയ കസേരകളി നാരങ്ങ സ്പൂൺ ഓട്ടം എന്നിവയിൽ സിനി ബിജു , ജെസ്ലിൻ എന്നിവർ വിജയിച്ചു. സൂചിയും നൂലും ഓട്ടത്തിൽ വിക്ടറി വിജയിച്ചു .കുട്ടികള്ക്കും മുതിർന്നവർക്കും വേണ്ടിയുള്ള ചാക്കിലോട്ടത്തിൽ രോഹിതും രാജേഷും വിജയികളായി.

മല്ലന്മാരുടെ യുദ്ധം ഏവരുടെയും കൈയടികൾ ഏറ്റുവാങ്ങി . വാശിയേറിയ യുദ്ധത്തിൽ ബിജു റോബിനെ തോൽപ്പിച്ച് കീരിടം അണിഞ്ഞു . വാശി ഏറിയ വടം വലി മത്സരിതിൽ സുബൈര് ടീം ബിജുവിന്റെ ടീമിനെ തോൽപ്പിച്ച് കീരിടം നേടി .വിജയികൾക്കുയുള്ള സമ്മാനങ്ങളും ട്രോഫികളും സമാജം എക്സിക്യൂട്ടീവ് കമ്മറ്റി മെംബർമാർ ചേർന്ന് കൊടുത്തു .

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.