Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓണപ്പുലരിയിൽ പ്രിട്ടോറിയൻ പ്രവാസി മലയാളികളും

pretoria02

പ്രിട്ടോറിയ∙ ആഘോഷങ്ങളുടെ നിറപ്പകിട്ടാർന്ന ദൃശ്യവിരുന്നിൽ പ്രിട്ടോറിയൻ പ്രവാസി മലയാളികൾ സെപ്റ്റംബർ 17ന് ലെറാട്ടോ സ്കൂൾ ക്യൂൻസ് വുഡ് പ്രിട്ടോറിയ കെട്ടിട സമുച്ചയത്തിൽ ഓണാഘോഷങ്ങൾക്ക് കളമൊരുക്കി.

pretoria

വിശിഷ്ടാതിഥികളായെത്തിയ സിറോ മലബാർ കമ്മ്യൂണിറ്റി വികാരി റവ. ഫാ. അൽബിൻ നല്ലക്കാട്ട് (ഹൈകമ്മിഷൻ ഓഫ് ഇന്ത്യ–പ്രിട്ടോറിയ സെക്രട്ടറി), എ. ആർ. സജീവ് എന്നിവർ നിലവിളക്ക് കൊളുത്തി കലാവിരുന്നിന് ആരംഭം കുറിച്ചു.

pretoria01

തിരുവാതിരകളിയും കഥ, കവിത, സ്കിറ്റ്, സിനിമാറ്റിക് ഡാൻസ്, ഗാനമേള എന്നിവയും ആഘോഷങ്ങൾക്കു കൊഴുപ്പേകി. ഓലക്കുടയും കിരീടവും ചാർത്തിയ മഹാബലിത്തമ്പുരാനും, നിരവധി രുചിഭേദങ്ങളോടുകൂടിയ ഓണസദ്യയും ഹൃദ്യമായ അനുഭവമായിരുന്നു.

വിവിധയിനം കായിക മത്സരങ്ങളും സ്ത്രീകളുടെയും പുരുഷന്മാരുടെയും ആകർഷകമായ വടംവലി മത്സരവും മലയാളികളെ ആവേശഭരിതരാക്കി. നിറക്കൂട്ടിന്റെ അതിമനോഹരമായ അത്തപ്പൂക്കളവും ഓണത്തപ്പനും നിറപറയും നിലവിളക്കും പഴമയുടെ ആ നല്ല നാളുകൾ വീണ്ടും ഓർമിപ്പിച്ചു.

pretoria03

സമ്മാനദാനങ്ങളോടെ പര്യാവസാനിച്ച ഓണാഘോഷങ്ങൾക്ക് ഓണപ്പുലരി രക്ഷാധികാരി ടോമി മാത്യുവിന്റെ നന്ദി പ്രകാശനത്തോടെ തിരശ്ശീല വീണു. പ്രിട്ടോറിയ, ജോഹന്നാസ്ബർഗ് സമീപ പ്രദേശങ്ങളിലുളള മലയാളികൾ ഒത്തുച്ചേർന്ന ഓണപ്പുലരിയിൽ വരും വർഷങ്ങളിൽ വൈവിദ്ധ്യമാർന്ന രസക്കാഴ്ചകൾ മോടികൂട്ടുമെന്ന് സംഘാടക സമിതി അറിയിച്ചു.

വാർത്ത ∙ നോബിൾ മാത്യു

Your Rating: