Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രിട്ടോറിയ പ്രവാസി മലയാളികളുടെ ഓണാഘോഷം സെപ്റ്റംബർ പത്തിന്

onam-pookalam

പ്രിട്ടോറിയ∙ ദക്ഷിണാഫ്രിക്കയുടെ തലസ്ഥാന നഗരിയായ പ്രിട്ടോറിയയിൽ ഈ വർഷവും വിപുലമായ ഓണാഘോഷങ്ങൾക്കുളള ഒരുക്കങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നു. പ്രിട്ടോറിയ മലയാളി അസോസിയേഷൻ പ്രസിഡന്റ് ബിനു ഇടിക്കുള പാറാണിക്കൽ, സെക്രട്ടറി പ്രമോദ് വിജയസേനൻ, ട്രഷറർ ജിബി മുണ്ടക്കൽ എന്നിവരുടെ നേതൃത്വത്തിൽ പത്തംഗ കമ്മറ്റി പരിപാടികൾക്ക് ചുക്കാൻ പിടിക്കുന്നു.

സജി ആലുംമൂട്ടിൽ, രേണു ജോഫി എന്നിവർ കലാപരിപാടികൾ ഒരുക്കും. വിവിധ ഇനം കലാപരിപാടികളും പരമ്പരാഗതമായ ഓണാഘോഷങ്ങളും ഉൾപ്പെടെ ഗംഭീരമായ പരിപാടികളോടുകൂടി മാവേലിയെ വരവേൽക്കാൻ പ്രിട്ടോറിയയിലെ മലയാളികൾ ഒരുങ്ങിക്കഴിഞ്ഞു.

പ്രിട്ടോറിയയിലും സമീപ പ്രദേശങ്ങളിലുമുളള അഞ്ഞൂറോളം മലയാളികൾ ഈ വർഷത്തെ ഓണാഘോഷത്തിൽ പങ്കു ചേരും. മലയാളി സമൂഹത്തെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനൊപ്പം സാമൂഹ്യ സേവനത്തിനും കാരുണ്യ പ്രവർത്തികൾക്കും ഈ സംഘടന മുൻതൂക്കം നൽകുന്നു.

വാർത്ത∙ ബിനു ഇടിക്കുള 

Your Rating: