Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റുവാണ്ട മലയാളി അസോസിയേഷൻ ഓണം ആഘോഷിച്ചു

ruvanda-onam-association02

കിഗാലി∙ റുവാണ്ട മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 2016 സെപ്റ്റംബർ 25നു കിഗാലി സെന്റ് പോൾസ് ഓഡിറ്റോറിയത്തിൽ വച്ച് വർണ്ണാഭമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.

ruvanda-onam-association01

പ്രവർത്തക സമിതി അംഗമായ അനിൽ കെ. രാജിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച ചടങ്ങിൽ പ്രധാന സ്പോൺസർമാരായ സത്ഗുരു ട്രാവൽസ്, യുഎഇ എക്സ്ചേഞ്ച് എന്നിവരുടെ ഭാരവാഹികളോടൊപ്പം റുവാണ്ട മലയാളി അസോസിയേഷൻ ചെയർമാൻ ബിനോയി തോമസ്, വൈസ് ചെയർമാൻ ജിഷിന്ത് കക്കാടത്ത്, ജനറൽ സെക്രട്ടറി വിഷ്ണുമായ നമ്പ്യാർ എന്നിവർ ഭദ്രദീപം തെളിച്ച് ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.

ruvanda-onam-association03

താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ മാവേലിയുടെ രംഗപ്രവേശം പരിപാടികൾക്ക് മാറ്റുകൂട്ടി. ഓണത്തിനു മുന്നോടിയായി നടത്തപെട്ട വാശിയേറിയ പൂക്കള മത്സരത്തിന്റെ വിജയികൾക്ക് മാവേലിയായി വേഷമണിഞ്ഞ പ്രമോദ് ലക്കിടി സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് അസോസിയേഷൻ പോയ വർഷം സംഘടിപ്പിച്ച വിവിധ കായിക മത്സര വിജയികൾക്ക് എക്സിക്യൂട്ടീവ് അംഗമായ രമേഷ് മണിപ്പുഴ സമ്മാനദാനം നിർവഹിച്ചു.

ജിഷിന്ത് കക്കാടത്തിന്റെ കൃതജ്ഞതാ പ്രസംഗത്തോടുകൂടി ഔദ്യോഗിക ചടങ്ങ് അവസാനിക്കുകയും തുടർന്ന് മൂന്നു മണിക്കൂറോളം നീണ്ടുനിന്ന കലാപരിപാടികൾ ആരംഭിക്കുകയും ചെയ്തു. തിരുവാതിര, സംഘനൃത്തങ്ങൾ, ഗാനങ്ങൾ, ഹാസ്യനാടകങ്ങൾ തുടങ്ങി നിരവധി പരിപാടികൾ ആഘോഷം മികവുറ്റതാക്കി. കലാപരിപാടികൾക്ക് ശേഷം വിഭവ സമൃദ്ധമായ സദ്യയോടുകൂടി ആഘോഷങ്ങൾ സമാപിച്ചു. അസോസിയേഷന്റെ പ്രവർത്തക സമിതി അംഗങ്ങളുടെ കൂട്ടായ പ്രവർത്തനമാണ്‌ 2016ലെ ഓണം വൻ വിജയമായിത്തീരാൻ സഹായിച്ചത്.

ruvanda-onam-association04

വാർത്ത∙ ജോർജി മാത്യു കോയിക്കൽ
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.