Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സന്യാസ ജീവിതത്തിന്‍റെ സുവര്‍ണ്ണ ശോഭയില്‍ സിസ്റ്റർ ലിയോബ

sister  lioba

ഉംറ്റാറ്റാ∙സൗത്ത് ആഫ്രിക്കയിലെ ഉംറ്റാറ്റായില്‍ കന്നീസ്സ ചില്‍ഡ്രന്‍സ് ഹോമിന്‍റെ സാരഥിയായി പ്രവർത്തിക്കുന്ന സിസ്റ്റർ ലിയോബയുടെ സന്യാസ ജീവിതത്തിന്റെ 50ാം വാർഷികം ഒക്ടോബര്‍ 10ന് കന്നീസ്സ ഹൈസ്കൂള്‍ ഹാളില്‍ വിശുദ്ധ ദിവ്യ ബലിയോടെ ആചരിക്കും.

സിസ്റ്റർ ലിയോബയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കന്നീസ്സ ശിശുഭവനം മാതൃകാ പരമായ പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്. പ്രവാസികളുടെ ഇടയിൽ സമാധാന സന്ദേശം എത്തിക്കുന്നതിനായി രൂപംകൊണ്ട വേള്‍ഡ് പീസ് മിഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന സിസ്റ്റർ ലിയോബ 2010ലാണ് ചില്‍ഡ്രന്‍സ് ഹോമിന്‍റെ ചുമതലയേറ്റെടുത്തത്.

sister 2

ഉംറ്റാറ്റയിലെ വിദ്യാഭ്യാസ-ആതുരശുശ്രൂഷാ രംഗങ്ങളില്‍ സജീവസാന്നിദ്ധ്യമാണ് സിസ്റ്റർ ലിയോബ. ഈരാറ്റുപേട്ടയില്‍ ജനിച്ച ലിയോബ പാലാ അല്‍ഫോന്‍സാ കോളേജില്‍ വൈസ് പ്രിന്‍സിപ്പൾ പദവിയും വഹിച്ചിട്ടുണ്ട്. വിശുദ്ധ അല്‍ഫോന്‍സാമ്മയെ മാതൃകയാക്കിയാണ് സിസ്റ്റര്‌‍ ലിയോബയുടെ പ്രവർത്തനങ്ങൾ.

സന്യാസ ജീവിതത്തിന്റെ 50ാം വർഷത്തിലേയ്ക്ക് കടക്കുന്ന സിസ്റ്റർ ലിയോബയ്ക്ക് ആശംസകൾ നേരുന്നതായി ദി വേള്‍ഡ് പീസ്‌ മിഷന്‍ അധ്യക്ഷന്‍ ശ്രീ സണ്ണി സ്റ്റീഫന്‍ അറിയിച്ചു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.