Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആയിരക്കണക്കിന് സുന്ദരിമാർ രാജാവിന് വേണ്ടി നഗ്നനൃത്തം ചവിട്ടി

swaziland

സ്വാസിലാൻഡ്‌∙ ലോകപറുദീസയായ സ്വിറ്റ്സർലണ്ടിനോട് സമാനമായ പേരോടുകൂടി ഒരു ചെറിയ ആഫ്രിക്കൻ രാജ്യം. രാജപ്രീതിക്കായി തരുണികൾ നഗ്നനൃത്തം ചവിട്ടുന്ന അപൂർവ്വ സംസ്കാരമാണ് സ്വാസിലാൻഡിൽ വർഷം തോറും നടക്കുന്നത്. ലോകത്തിൽ തന്നെ അപൂർവ്വമായി നടക്കുന്ന ഈ കൂട്ട നഗ്നനൃത്തം ആഗസ്റ്റ്‌ 31 ന് സ്വാസിലാൻഡ്‌ രാജാവിന്റെ കൊട്ടാരത്തിന് മുൻപിൽ അരങ്ങേറി.

സാംസ്കാരികമായും പാരമ്പര്യമായും സ്വാസിലാൻഡിലെ ജനങ്ങളിൽ മഹാഭൂരിപക്ഷവും ഇതിനെ മാന്യമായി കാണുന്നു. നഗ്നമായ മാറിട‌ത്തോടെ പരമ്പരാഗത കീഴ്‌വേഷങ്ങൾ അണിഞ്ഞ്‌ നടത്തുന്ന ഈ നൃത്തോത്സവം (റീഡ് ഡാൻസ് ഫെസ്റ്റിവൽ) ലോക ശ്രദ്ധ ആകർഷിച്ചിട്ടുണ്ട് . 2015 ആഗസ്റ്റ്‌ 31 ന് നടന്ന നൃത്തത്തിൽ നാൽപതിനായിരത്തിലധികം യുവ സുന്ദരികൾ പങ്കെടുത്തു. എട്ടു വയസ്സ് മുതൽ 22 വയസ് വരെയുള്ള തരുണികളാണ് ഈ നൃത്തോത്സവത്തിൽ പങ്കെടുത്തത് .

ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ രാജഭരണം നടക്കുന്ന (മൊണാർക്കി) അവസാനത്തെ രാജ്യങ്ങളിലൊന്നാണ് സ്വാസിലാൻഡ്‌. 47 കാരനായ മ്സ്വാതി മൂന്നാമനാണ് ഇപ്പോഴത്തെ രാജാവ്‌. ബഹുഭാര്യത്തം ഉള്ള രാജ്യത്ത് രാജാവിന് ഔദ്യോഗികമായി തന്നെ 14 ഭാര്യമാരുണ്ട് . രാജകൊട്ടാരത്തിന് മുമ്പിൽ വച്ചു നടക്കുന്ന നൃത്തോത്സവത്തിൽ നിന്നും ഒരു തരുണിയെ ഭാര്യയായി തിരഞ്ഞെടുക്കുന്ന പതിവും ഉണ്ട്. ജനങ്ങൾ ഇതിനെ അംഗീകാരമായും കാണുന്നു.

1973 മുതൽ രാജ്യത്ത് രാഷ്ട്രീയപാർട്ടികളെയും രാഷ്ട്രീയപ്രവർത്തനവും നിരോധിച്ചിരിക്കുന്നു. 1.4 മില്ല്യൻ ജനങ്ങളിൽ ഭൂരിപക്ഷവും ദാരിദ്ര്യ രേഖക്ക് താഴെയാണ്. ഒരു ദിവസത്തെ വേതനം ഒരു ഡോളറിന് താഴെ മാത്രം. പോളിഗമിയുള്ള സ്വാസിലാൻഡിലാണ് ലോകത്തിൽ എയിഡ്സ് രോഗികൾ ഏറ്റവും കൂടുതലായുള്ളത്‌.

വാർത്ത∙ ജേക്കബ് മാളിയേക്കൽ

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.