Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരള സമാജം ഉഗാണ്ട ക്രിസ്മസ് ന്യൂ ഇയർ ആഘോഷിച്ചു

kerala-samajam-034

കമ്പാല∙ കേരള സമാജം ഉഗാണ്ടയുടെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾ ജനുവരി 16ന് നടത്തി . രാത്രി 8.00 നു തുടങ്ങിയ കലാപരിപാടികൾക്ക് ഇ ക്രിസ്മസ് കറിയാച്ചൻ വക എന്നാണ് നാമകരണം ചെയ്തത്. സമാജം സെക്രട്ടറി ഷൈൻ എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്തു. തുടർന്ന് രവ ഫാദർ മാത്യൂസ്‌ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.

kerala-samajam-03

എല്ലാ അംഗങ്ങളും റവ ഫാദർ ക്രിസ്മസ് ന്യൂ ഇയർ സന്ദേശം നൽകി. സമാജം സെക്രട്ടറി ഷൈൻ പുതിയ ഭാരവാഹികളെ സമാജം അംഗങ്ങൾക്കു പരിചയപെടുത്തി. തുടർന്ന് റവ ഫാദർ മാത്യൂസ്‌ ന്യൂഇയർ കേക്ക് കട്ട്‌ ചെയ്തു. കേരള സമാജത്തിന്റെ ക്ഷണപ്രകാരം നാട്ടിൽ നിന്നെത്തിയ കലാകാരൻ ഓച്ചിറ സജി സ്പെഷൽ പെർഫോമൻസ് നടത്തി.

kerala-samajam-02

തുടർന്ന് നടത്തിയ കലാപരിപാടികൾ ഏവരുടെയും ശ്രദ്ധ ആകർഷിച്ചു. കലാപരിപാടികളിൽ കുട്ടികൾ മുതൽ മുതിർന്ന അംഗങ്ങൾ വരെ വിവിധതരം പരിപാടികൾ അവതരിപ്പിച്ചു. സമാജം വൈസ് ചെയർമാൻ സുരേന്ദ്രബാബു നന്ദി രേഖപ്പെടുത്തി. സമാജം എക്സിക്യൂട്ടീവ് മെംബർമാരുടെ കൂട്ടായ പ്രവർത്തനം ക്രിസ്മസ് ന്യൂ ഇയർ ആഘോഷം വമ്പിച്ച വിജയമാക്കി.

kerala-samajam-07

വാർത്ത∙ സുനു

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.