Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉംറ്റാറ്റായില്‍ തിരുവോണാഘോഷങ്ങള്‍ക്ക് തിരി തെളിഞ്ഞു

umtata-onam

ഉംറ്റാറ്റാ∙ ദക്ഷിണാഫ്രിക്കയില്‍ മലയാളത്തനിമയുടെ നേര്‍മുഖമായി എന്നും എല്ലാവരാലും കരുതപ്പെടുന്ന ഉംറ്റാറ്റായിലെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ ഒക്ടോബര്‍ 1ന് ഉച്ചക്ക് ഇക്വേസി ലോക്കൂസ ഹാളില്‍ നടത്തുന്നു വിഭവ സമൃദ്ധമായ ഓണസദ്യയെ തുടര്‍ന്നുള്ള കലാപരിപാടികളുെ ഒരുക്കിയിട്ടുണ്ട്.

ഇത്തവണ മാജത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ദക്ഷിണാഫ്രിക്കയില്‍ ആദിമകാലഘട്ടങ്ങളില്‍ കുടിയേറിപ്പാര്‍ത്ത വി.ഡി.ജി.നായര്‍, സെബാസ്റ്റ്യന്‍ വട്ടക്കുന്നേല്‍, പ്രൊഫ.ജോസ് മാമ്മന്‍ എന്നിവരാണ്.
സ്പോര്‍ട്സ് കമ്മിറ്റി അധ്യക്ഷന്‍ ജിജു ബാബുവിന്‍റെ നേതൃത്വത്തില്‍ ഇക്വേസി മൈതാനത്തിലും കന്നീസ്സ സ്കൂളിലുമായി കായിക മത്സരങ്ങളും നാടന്‍ കളികളും, ക്രിക്കറ്റ്, ചീട്ടുകളി, കുട്ടികളുടെ ചിത്രരചനാ മത്സരങ്ങള്‍ തുടങ്ങിയവയും നടന്നു.

ദക്ഷിണാഫ്രിക്കയിലെ ആദ്യകാല പ്രവാസികള്‍ ഒത്തൊരുമയോടെ ആരംഭിച്ചിട്ടുള്ള സമാജം മലയാളത്തനിമ നിലനിര്‍ത്തിക്കൊണ്ട് മലയാളത്തിന്‍റെ ആഘോഷങ്ങളും ആചാരങ്ങളും വരും തലമുറയ്ക്ക് പകര്‍ന്നുകൊടുക്കുന്ന പാരമ്പര്യമാണ് അനുവര്‍ത്തിച്ചു പോന്നിട്ടുള്ളത്. നൂറില്‍പ്പരം മലയാളി കുടുംബങ്ങള്‍ ഇവിടെ പാര്‍ക്കുന്നുണ്ട്. എന്നും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുവാന്‍ ശ്രദ്ധിക്കുന്ന ഇവിടുത്തെ മലയാളികള്‍ക്ക് സഹായകമായി ഇന്ന് സമാജത്തിനു നേതൃത്വം നല്‍കുന്ന നേതാക്കള്‍ വഹിക്കുന്ന പങ്ക് എടുത്തുപറയേണ്ടതാണ്.

സെപ്റ്റംബര്‍ 30ന് വൈകിട്ട് 7 മണിക്ക് ഇക്വേസ്സിയില്‍ എല്ലാവരും ഓണസദ്യക്കുള്ള പായസം തയ്യാറാക്കാനായി ഒത്തുകൂടും. ഒക്ടോബര്‍ 1ന് ഉച്ചയ്ക്ക് 12:0ന് ഇക്വേസി ലൊക്കൂസ്സ ഹാളില്‍ വച്ച് മിനി ഡെന്‍സിയുടെ നേതൃത്വത്തിലും എല്ലാവരുടെയും സജീവസഹകരണത്തിലും ഒരുക്കപ്പെട്ടിട്ടുള്ള വിഭവ സമൃദ്ധമായ ഓണസദ്യ നടക്കും. തുടര്‍ന്ന് 3 മണി മുതല്‍ വൈകിട്ട് 7 മണി വരെ കലാ കമ്മിറ്റി അധ്യക്ഷന്‍ മനോജ്‌ പണിക്കരുടെ നേതൃത്വത്തില്‍ വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികൾ അരങ്ങേറും. വൈകുന്നേരം അത്താഴത്തോടെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്ക് തിരശീല വീഴും.

വാർത്ത∙ കെ.ജെ.ജോണ്‍ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.