Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദക്ഷിണാഫ്രിക്കയിൽ രാജ്യാന്തര യോഗാദിനം ആചരിച്ചു

yoga-01-affrica

ജൊഹനാസ്ബർഗ് ∙ ഇന്ത്യൻ അസോസിയേഷൻ ഓഫ് ലഡോത്തോയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ രാജ്യാന്തര യോഗദിന ആചരണം മിനിസ്റ്റർ ഓഫ് ടൂറിസം ആൻഡ് കൾച്ചറൽ ലൈക്കിലി തമ്പാൻ, ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ബിജു ഏബ്രഹാം കോര, ഹോണററി കൗൺസിലർ മൻമോഹൻ ബക്കായി എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.

yoga-02-affrica

യോഗത്തിൽ ലൈക്കിലി തമ്പാൻ, ബിജു ഏബ്രഹാം കോര, മൻമോഹൻ ബക്കായി, യുഎൻ പ്രതിനിധി എന്നിവർ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. രാജ്യാന്തര ദിനാചരണത്തോട് അനുബന്ധിച്ചു മസൂറുസൺ ഹോട്ടലിൽ നടന്ന യോഗാ ഗുരു രാജ്ഗോപാൽ പുല്ലാനിക്കാട്ടിലിന്റെ നേതൃത്വത്തിൽ യുഎൻ പ്രതിനിധികൾ, ആഫ്രിക്കൻ മെഡിക്കൽ പ്രതിനിധികൾ, വിവിധ രാജ്യക്കാർ എന്നിവർ പങ്കെടുത്തു. പരിപാടിയുടെ പ്രോഗ്രാം ഡയറക്ടർ രാധാ സെബാസ്റ്റ്യൻ ആയിരുന്നു.

വാർത്ത ∙ കമൽ 

Your Rating: