Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൊണ്ണൂറ് വർഷത്തെ ദാമ്പത്യത്തിനൊടുവിൽ അവർ വേർപിരിഞ്ഞു

karmchanth-and-wife കരംചന്ദ്രും ഭാര്യ കാർറ്റാരിയും

ബർലിൻ ∙ തൊണ്ണൂറ് (90) വർഷത്തെ ദാമ്പത്യത്തിനൊടുവിൽ ഇന്ത്യാക്കാരനും നൂറ്റിപത്തുകാരനുമായ(110) കരംചന്ദ്ര് ലോകത്തോട് യാത്ര പറഞ്ഞു.

നൂറ്റിനാലുകാരി(104) സഹധർമ്മണിയും ഇന്ത്യാക്കാരിയുമായ കാർത്താരി കരംചന്ദ്രന് യാത്രമൊഴി നൽകിയപ്പോൾ വിതുമ്പുന്നുണ്ടായിരുന്നു.

ഏറ്റവും കൂടുതൽ വർഷം ദമ്പതികളായി ജീവിച്ചിരുന്നവർ എന്ന ബഹുമതി ഇവർക്കുണ്ട്.കഴിഞ്ഞ വെളളിയാഴ്ച ഇംഗ്ലണ്ടിലെ ബ്രാഡ്ഫോർഡിലായിരുന്നു കരംചന്ദ്രിന്റെ അന്ത്യം.

രേഖകൾ പ്രകാരം 1925 ൽ പഞ്ചാബിലായിരുന്നു കരംചന്ദ്രിന്റെ വിവാഹം. 1960 ൽ കരംചന്ദ്ര് ഇംഗ്ലണ്ടിലേക്ക് കുടിയേറി അന്നു മുതൽ അവിടെയാണ് താമസം.

എട്ട് കുട്ടികളും 27 പേരക്കുട്ടികളും അവരുടെ നിരവധി ചെറുമക്കളുമായിട്ടുളള വലിയ കുടുംബത്തിന്റെ വലിയ മുതുമുത്തച്ഛനായിരുന്നു കരംചന്ദ്.നവംബറിൽ 111–ാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് കരംചന്ദ്ര് യാത്രയായത്.

കൃത്യനിഷ്ഠയുളള ജീവിത ശൈലിയും ഭക്ഷണ ക്രമവുമാണ് കരംചന്ദ്രിന്റെ ദീർഘായുസിനു കാരണമെന്നു മക്കൾ മാധ്യമങ്ങളോട് പറഞ്ഞു. പാലും വെണ്ണയും തൈരും ചപ്പാത്തിയും തുടങ്ങിയ വെജിറ്റേറിയൻ. ഒരു സിഗരറ്റ്, ഒരു ലാർജ് വിസ്കിയും പതിവായിരുന്നു.

കരംചന്ദ്രിന്റെ വേർപാട് വാർത്ത യൂറോപ്യൻ മാധ്യമങ്ങളിൽ വൻ വാർത്ത പ്രാധാന്യം നേടി. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.