Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രിട്ടീഷ് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ജർമൻ പൗരത്വം വേണം

Brtisch-Want-German-Citizenship

ഫ്രാങ്ക്ഫർട്ട്∙ബ്രിട്ടനിൽ നിന്നും ജർമനിയിൽ പഠിക്കുന്ന വിദ്യാർത്ഥികളും ജോലി ചെയ്യുന്ന യുവാക്കളും ജർമൻ പൗരത്വത്തിനായി സമരം ചെയ്യുന്നു. ബ്രെക്സിറ്റിലൂടെ യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്തു പോകുന്ന ബ്രിട്ടന്റെ പൗരത്വം തങ്ങൾക്ക് വേണ്ടെന്നും ജർമൻ പൗരത്വം വേണമെന്നും ആവശ്യപ്പെട്ടാണ് സമരം.

ജർമൻ പൗരത്വം ലഭിക്കണമെങ്കിൽ മിനിമം 8 വർഷം ജർമനിയിൽ താമസിച്ചിരിക്കണം എന്നാണ് നിയമവ്യവസ്ഥ. എന്നാൽ അതിന് ഇളവ് നൽകണം, തങ്ങൾ ജർമനിയിൽ താമസിക്കുന്നു എന്നതാണ് ഇവരുടെ ആവശ്യം. ജർമൻ ഗവർമെന്റ് ഇതിനോട് അനുകൂലമല്ലാത്ത നിലപാട് ആണ് സ്വീകരിച്ചിരിക്കുന്നത്. എന്നാൽ ഗ്രീൻപീസ് പാർട്ടി ബ്രിട്ടീഷ് വിദ്യാർത്ഥികൾക്കും, യുവാക്കൾക്കും പിന്തുണ നൽകുന്നു. ഇതേവരെ 5000 പേർ ബ്രിട്ടീഷ് പൗരത്വം ഉപേക്ഷിച്ച് ജർമൻ പൗരത്വം സ്വീകരിച്ചു. ഇപ്പോൾ ഏതാണ്ട ് 100.000 പേരാണ് പുതിയതായി ജർമൻ പൗരത്വത്തിന് ശ്രമിക്കുന്നത്. ഈ പുതിയ അപേക്ഷകരിലാണ് മിനിമം 8 വർഷം ജർമനിയിൽ താമസിച്ചിരിക്കണം എന്ന നിയമവ്യവസ്ഥക്ക് യോഗ്യത ഇല്ലാത്തവർ ഉള്ളത്. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.