Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഭിഷേക സായാഹ്നത്തിനു അനുഗ്രഹ വർഷമൊരുക്കുവാൻ ഫാ. വട്ടായിലിനൊടൊപ്പം സെഹിയോന്റെ ഫുൾ ടീം

abisheka-sayahnam

പ്രസ്റ്റൺ∙ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ പ്രസ്റ്റൺ സെന്റ് അൽഫോൻസാ കത്തീഡ്രലിൽവച്ച് നടത്തപ്പെടുന്ന തിരുവചന വിരുന്നിൽ പ്രശസ്ത വചന പ്രഘോഷകനും, അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറുമായ ഫാ. സേവ്യർ ഖാൻ വട്ടായിൽ ശുശ്രുഷ നയിക്കും. ആത്മീയതിരുവചന ധാരയിൽ അനുഗ്രഹമാരി വർഷത്തിനും സ്വർഗ്ഗീയ വാതായനം തുറന്ന് അഭിഷേകത്തിന്റെ അഗ്നി പടർത്തുവാനും തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അനുഗ്രഹീത വചന ശുശ്രുഷകരായ ഫാ.സാജു ഇലഞ്ഞിയിൽ, ഫാ.ഷൈജു നടുവത്താനി, ബ്രദർ ജോസഫ് താഞ്ചൽ, സാബു കാസർഗോഡ് തുടങ്ങിയവരുടെ ശുശ്രുഷകളും നാളെയും മറ്റന്നാൾ ഉച്ചവരെയും ലഭ്യമായിരിക്കും.

സെഹിയോൻ യുകെ മിനിസ്ട്രിയുടെ ടീം ഫാ. സോജി ഓലിക്കൽ അച്ചനോടൊപ്പം വിവിധ ശുശ്രുഷകളിൽ പങ്കു ചേരും. തിരുവചന ശുശ്രുഷകളിൽ യുകെയിൽ ഇതാദ്യമായിട്ടാവും ഇത്രയും വചന ശുശ്രുഷകരെ ഒരേ വേദിയിൽ കേൾക്കുവാൻ അവസരം ലഭിക്കുക. ഒക്ടോബർ 20നു വ്യാഴാഴ്ച വൈകുന്നേരം 5.30നു ജപമാല സമർപ്പണത്തോടെ ധ്യാന ശുശ്രുഷകൾ ആരംഭിക്കും. വെള്ളിയാഴ്ച്ച രാവിലെ 9 മുതൽ 12 വരെയാണ് തിരുവചന ശുശ്രുഷകൾ ഒരുക്കിയിരിക്കുന്നത്.

ഗ്രേറ്റ് ബ്രിട്ടനിലെ സിറോ മലബാർ സഭാമക്കൾക്കിടയിലെ അജപാലക ശ്രേഷ്‌ഠനായ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ തന്റെ രൂപതയിലെ അംഗങ്ങൾക്കായി പ്രാർത്ഥിച്ചു കൊണ്ടും, അഭിഷേക സായാഹ്നം ദൈവാനുഭവ ശുശ്രുഷയായി അനുഭവേദ്യം ആവാൻ വിശുദ്ധ കുർബ്ബാന സമർപ്പിച്ചു കൊണ്ടും അഭിഷേക സായാഹ്നത്തിന് ആരംഭം കുറിക്കും.

പ്രസ്റ്റൺ സെന്റ് അൽഫോൻസാ കത്തീഡ്രലിൽ നടത്തപ്പെടുന്ന പ്രഥമ തിരുവചന ശുശ്രുഷ സെഹിയോൻ മിനിസ്ട്രിയുടെ ഏറ്റവും ശക്തമായ മുഴുവൻ ടീമും ഒന്നിച്ചു ദൈവ സ്ത്രോത്രം ആലപിച്ചു രൂപതയ്ക്കും രൂപതാംഗങ്ങൾക്കും അജപാലക ശുശ്രുഷകർക്കും വേണ്ടി സമർപ്പിച്ചു പ്രാർത്ഥിക്കുമ്പോൾ അനുഗ്രഹവം ഒഴുകുന്ന വചന ധാരയിൽ വിശ്വാസികൾക്കിത് സാന്ത്വനവും, ശക്തിയും അനുഗ്രഹങ്ങളും അനുഭവിക്കുവാനുള്ള സുവർണ്ണാവസരം ആവും. അഭിഷേക പ്രാർത്ഥനയും ആരാധനയും തിരുവചന ശുശ്രുഷയും സ്രാമ്പിക്കൽ പിതാവിന്റെ ദിവ്യ ബലിക്കുശേഷം തുടരുന്നതാണ്.

ബൈബിൾ തിരുവചനങ്ങളിൽ ആശ്രയിച്ച് മനസ്സിനെയും ജീവിതത്തെയും ദൈവേഷ്‌ടമായി ക്രമീകരിച്ചു കരുണയും സ്നേഹവും പങ്കുവച്ച് ദൈവ കൃപയിൽ മുന്നേറുവാനുമുള്ള മാനസികവും ആത്മീയവുമായ ഒരുക്കത്തിനു സേവ്യർ ഖാൻ വട്ടായിൽ അച്ചനും, സോജി അച്ചനും ടീമും നയിക്കുന്ന അനുഗ്രഹപ്രദമായ വചന ശുശ്രുഷയിലേക്കു കത്തീഡ്രൽ വികാരി ഫാ.മാത്യു ചൂരപൊയികയിൽ ഏവരെയും സ്വാഗതം ചെയ്യുന്നു.

വാർത്ത∙ അപ്പച്ചൻ കണ്ണഞ്ചിറ  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.