Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എയർ ബർലിൻ 1200 പേരെ പിരിച്ചുവിടുന്നു

air-berlin

ബർലിൻ∙ എയർ ബർലിൻ ജീവനക്കാരുടെ എണ്ണം പകുതിയായി കുറക്കുന്നു. ഇതിന്റെ ഭാഗമായി 1,200 പേരെ പിരിച്ചുവിടാൻ തീരുമാനം.

കനത്ത നഷ്ടം നേരിടുന്ന കമ്പനി അതിൽനിന്നു രക്ഷപെടാനുള്ള മാർഗങ്ങളുടെ ഭാഗമായാണു കടുത്ത നടപടികളിലേക്കു കടക്കുന്നത്. ബർലിനിൽനിന്നും ഡ്യുസൽഡോർഫിൽനിന്നുമുള്ള ലാഭകരമായ സർവീസുകളിലേക്ക് ഒതുങ്ങാനാണു തീരുമാനം.

കടുത്ത എതിരാളികളായ ലുഫ്താൻസയ്ക്ക് 40 എയർബസ് 320 വിമാനങ്ങൾ കൈമാറാനും ധാരണയായി. 2017 മുതൽ ഇതിൽ 38 വിമാനങ്ങൾ ലുഫ്താൻസയ്ക്കായി സർവീസ് നടത്തും. ഈ സാഹചര്യത്തിൽ ഇത്രയധികം ജീവനക്കാർ എയർ ബർലിനിൽ ആവശ്യമില്ലെന്നാണു കമ്പനിയുടെ വിലയിരുത്തൽ. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.