Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭീമൻ വിമാനം ‘’എയർലാൻഡർ 10’’ പരീക്ഷണ പറക്കലിൽ മൂക്കുകുത്തി

airlander

ലണ്ടൻ∙ ലോകത്തെ ഏറ്റവും നീളം കൂടിയ എയർക്രാഫ്റ്റായ എയർലാൻഡർ-10 പരീക്ഷണ പറക്കലിനൊടുവിൽ മൂക്കുകുത്തി വീണു. ഇന്നു രാവിലെ ബെഡ്ഫോർഡ്ഷെയറിലെ കാഡിംങ്ടൺ എയർഫീൽഡിൽ തിരിച്ചിറങ്ങവേയായിരുന്നു അപകടം. അപകടത്തിൽ വിമാനത്തിന്റെ കോക്പിറ്റ് തകർന്നെങ്കിലും പൈലറ്റുമാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഭീമൻ എയർക്രാഫ്റ്റായ എയർലാൻഡറിന്റെ രണ്ടാം പരീക്ഷണ പറക്കലായിരുന്നു ഇത്. ഈ മാസം 17നായിരുന്നു വിജയകരമായ ആദ്യ പരീക്ഷണം.

airlander1

92 മീറ്റർ നീളവും 38000 ക്യുബിക് മീറ്റർ കപ്പാസിറ്റിയിമുള്ള വിമാനം ബ്രിട്ടീഷ് നാവികസേനയ്ക്കുവേണ്ടി ഹൈബ്രിഡ് എയർ വെഹിക്കിൾ കമ്പനിയാണ് നിർമിക്കുന്നത്. 44 മീറ്ററാണ് വിമാനത്തിന്റെ വീതി. ഉയരം 26 മീറ്ററും. നിലവിൽ അമേരിക്കയ്ക്കു മാത്രമാണ് ഇത്തരം പടുകൂറ്റൻ മൾട്ടി ഇൻറലിജന്റ് വിമാനങ്ങളുള്ളത്.

അഞ്ചുദിവസം വരെ തുടർച്ചയായി പറക്കാൻ ശേഷിയുള്ള വിമാനത്തിന് 20,000 കിലോയാണ് ഭാരം. 6000 മീറ്റർ ഉയരത്തിൽ പറപ്പിക്കാവുന്ന ഇവ വ്യോമനീരീക്ഷണത്തിനും രക്ഷാപ്രവർത്തനങ്ങൾക്കുമാണ് കൂടുതൽ ഉപയോഗിക്കുക. പാസഞ്ചർ, ഗുഡ്സ് സർവീസിനും യോഗ്യമായ രീതിയിലാണ് ഇവയുടെ നിർമാണം. പത്തു ടണ്ണിലേറെ ഭാരം കയറ്റാനുമാകും.

airlander24

പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയാൽ 2021 ആകുമ്പോഴേക്കും ഇത്തരം പത്തുവിമാനങ്ങൾ നിർമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.  

Your Rating: