Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർദിനാൾ മാർ ആലഞ്ചേരിക്ക് മാഞ്ചസ്റ്ററിൽ ഊഷ്മള വരവേൽപ്

allenchery-visit

മാഞ്ചസ്റ്റർ∙ സിറോ മലബാർ സഭയുടെ പുതിയ രൂപതാ സ്ഥാപനത്തിനും നിയുക്ത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേക ചടങ്ങുകൾക്കും മുഖ്യ കാർമികത്വം വഹിക്കാനായി ബ്രിട്ടനിലെത്തിയ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്. മാർ ജോസഫ് സ്രാമ്പിക്കൽ, സിറോ മലബാർ സഭയുടെ കോ-ഓർഡിനേറ്ററും മെത്രാഭിഷേക ചടങ്ങുകളുടെ ജനറൽ കൺവീനറുമായ ഫാ. തോമസ് പാറയടി, ജോയിന്റ് കൺവീനറും പ്രസ്റ്റൺ പള്ളി വികാരിയുമായ ഫാ. മാത്യു ചൂരപൊയ്കയിൽ സ്വീകരണ കമ്മിറ്റി കൺവീനർ ഫാ. സജി മലയിൽ പുത്തൻപുര എന്നിവരും മറ്റു വൈദികരും വിശ്വാസികളും ചേർന്നാണ് കർദിനാളിനെ സ്വീകരിച്ചത്.

ഇന്നും നാളെയുമായി പ്രിസ്റ്റണിൽ നടക്കുന്ന രൂപതാ സ്ഥാപനത്തിനും മെത്രാഭിഷേക ചടങ്ങുകൾക്കും കർദിനാൾ മുഖ്യ കാർമികത്വം വഹിക്കും. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.