Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെവ.ഡോ. ലോനപ്പൻ അരങ്ങാശ്ശേരിയുടെ സഹോദരൻ ആന്റണി നിര്യാതനായി

bother-obit

മാഞ്ചസ്റ്റർ∙ മാഞ്ചസ്റ്ററിലെ സിറോ മലബാർ സമൂഹത്തിന്റെ അമരക്കാരനും, ഷ്രൂഷ്‌ബറി രൂപതാ സിറോ മലബാർ ചാപ്ലിനുമായ റെവ. ഡോ.ലോനപ്പൻ അരങ്ങാശ്ശേരിയുടെ സഹോദരൻ ആന്റണി അരങ്ങാശ്ശേരി (74) നിര്യാതനായി.തൃശൂർ ജില്ലയിലെ പൊന്നൂർ അരങ്ങാശ്ശേരി കുടുംബാംഗമാണ്. ഏതാനും നാളുകളായി രോഗബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു.

കഴിഞ്ഞ ദിവസം ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അന്ത്യം. സംസ്‌ക്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച വൈകുന്നേരം മൂന്നു മുതൽ പൊന്നൂർ ലിറ്റിൽ ഫ്ളവർ ദേവാലയത്തിൽ നടക്കും. പരേതയായ ആലീസ് ആണ് ഭാര്യ. മക്കൾ: ഷാനി, ഷാജൻ, ഷാജി. മരുമക്കൾ: ഫിലിപ്പ്, മിജി, ജോളി.

സഹോദരങ്ങൾ: തോമസ്, മേരി, സെലീന, ദേവസി, പരേതനായ ജോസ്, റെവ.ഡോ.ലോനപ്പൻ അരങ്ങാശ്ശേരി, ആഗ്നസ്. കൂടുതൽ വിവരങ്ങൾക്ക് : 0091 9207408763.

വാർത്ത∙ സാബു ചുണ്ടക്കാട്ടിൽ 

Your Rating: