Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അരുവിത്തുറ സംഗമം ഒക്ടോബർ 22ന് ലണ്ടനിൽ

aruvithur-meet

ലണ്ടൻ∙ അരുവിത്തുറ സംഗമം കെങ്കേമമാക്കാൻ പി. സി. ജോർജ് യുകെയിലെത്തുന്നു. കോട്ടയം ജില്ലയിലെ അരുവിത്തുറയിനൽനിന്നും പരിസര പ്രദേശങ്ങളിൽനിന്നും യുകെയിലേക്ക് കുടിയേറിയവരേയും ഈ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനം നടത്തിയവരെയും അരുവിത്തുറയോട് ആത്മബന്ധം ഉളളിൽ സൂക്ഷിക്കുന്ന ഏവരെയും അരുവിത്തുറ സംഗമത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.

പൂഞ്ഞാർ എംഎൽഎയും മുൻ ചീഫ് വിപ്പുമായ പി. സി. ജോർജ് സംഗമത്തിൽ മുഖ്യാതിഥിയായിരിക്കും. പി. സി. ജോർജിന്റെ സാന്നിദ്ധ്യവും ഒപ്പം യുകെയിലെ പ്രമുഖ കലാപ്രതിഭകളും അരുവിത്തുറ സംഗമം കുടുംബത്തിലെ താരങ്ങളും അണി നിരക്കുന്ന കലാവിരുന്നും ഇത്തവണ സംഗമവേദിയെ വർണ്ണാഭമാക്കും.

സാമൂഹ്യ സേവന രംഗത്തെ ചുവടുവയ്പായ ചാരിറ്റി സ്കീമിന്റെ ഉദ്ഘാടനവും ഈ വർഷത്തെ എക്സലൻസ് അവാർഡുകളുടെ വിതരണവും സമ്മേളനത്തിൽ വച്ച് നടത്തപ്പെടുന്നതാണ്. രുചികരമായ കേരളാ വിഭവങ്ങളും ഇത്തവണത്തെ പ്രത്യേകതയാണ്.

സംഘാടക സമിതി - ജോഷി മാത്യു (ലണ്ടൻ) : 078 9105 8834, സിബി ജോസഫ് (സ്ലോ) : 078 8999 8694 അനിൽ അധികാരം : 079 1241 1072ജെയിംസ് കാപ്പൻ(ലണ്ടൻ) :077 2437 5078, സാജൻ പുളോലിൽ (ബ്രിസ്റ്റോൾ) :074 1178 5388, അനീഷ് ജോർജ് (ബ്രൗൺസ്മൗത്ത്):079 1506 1105, എബി കുര്യൻ (പോർട്സ്മൗത്ത്) :078 0085 2221
ജോയിസ് അഗസ്റ്റ്യൻ (നോർത്താംപ്ടൻ):078 8576 9896, സജി തോമസ് (chilms ford): 077 4395 1500, ജോസ് തോമസ് (സ്റ്റോക്ക് ഓൺ ട്രെന്റ്): 077 7579 7217, അജോവി ജോസ് (കോവൻട്രി): 0777 238 5677, റോയി ഫിലിപ്പ് (കാർഡിഫ്) : 078 2847 3587, നെബു പ്ലാത്തോട്ടം(ന്യുകാസ്റ്റിൽ) : 079 0815 0377, ബിജു നീണ്ടൂർ (എഡിൻബർഗ്) : 075 8170 3728, ബിനോയി :079 0815 1668. വേദിയുടെ വിലാസം: Denham Village Hall, Uxbridge, London UB9 5BN.

വാർത്ത∙ സാബു ചുണ്ടക്കാട്ടിൽ 

Your Rating: