Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഗസ്റ്റിന്‍ ഫ്രാന്‍സിസ് കണ്ടത്തിലിന്റെ സംസ്‌കാരം 19ന്

augustain

സൂറിച്ച്∙സൂറിച്ചില്‍ നിര്യാതനായ അഗസ്റ്റിന്‍ ( ബെന്നി ) ഫ്രാന്‍സിസ് കണ്ടത്തിലിന്റെ ( 49 ) ശവസംസ്‌കാരം 19 വെള്ളിയാഴ്ച വിയന്നയിലെ ഡ്യൂബ്ലിങ്ങർ സെമിത്തേരിയിൽ നടക്കും . ആഗസ്റ് പത്തൊൻപതാം തിയതി 12 മണിക്ക് വിയന്നയിലെ പത്തൊൻപതാമത്തെ ജില്ലയിലെ ഹാർട്ടേക്കർ സ്ട്രാസ്സ് 65, ഡ്യൂബ്ലിങ്ങർ സെമിത്തേരിയിലാണ് ശവസംസ്കാര ശുശ്രൂഷകൾ നടക്കുന്നത് .

കാസര്‍ഗോഡ്‌ പരേതനായ ഫ്രാന്‍സിസ് കണ്ടത്തിലിന്റെയും മേരിയുടേയും മകനാണ് ബെന്നി. വിയന്നയില്‍ സ്ഥിരതാമസമാക്കിയിരുന്ന അഗസ്റ്റിന്‍ ആറുമാസം മുന്‍പാണ് സൂറിച്ചില്‍ ജോലിക്കെത്തിയത് .

ഭാര്യ. ലൗസി കണ്ടത്തില്‍ , മക്കള്‍ സാം അഗസ്റ്റിന്‍ , ടോം അഗസ്റ്റിൻ. സഹോദരങ്ങള്‍: ബിന്‍സി ഫ്രാന്‍സിസ് (കേരളം) ,ബീനാ ഫ്രാന്‍സിസ് (പരേത). തോമസ്‌ (അപ്പച്ചന്‍) കിണറ്റുകര , സെബാസ്റ്റ്യന്‍ (മനു) കിണറ്റുകര (വിയന്ന) , ഫെയ്സല്‍ കാച്ചപ്പിള്ളി (സ്വിസ്സ്) ,ജോയി - ലിസമ്മ തെക്കേകരോട്ട് (ബേണ്‍) എന്നിവര്‍ ബന്ധുക്കളാണ്.

വിശദവിവരങ്ങള്‍ക്ക്: ഫെയ്സല്‍ കാച്ചിപ്പിള്ളി - 0041 787 148 226 , സെബാസ്റ്റ്യന്‍ ( മനു ) കിണറ്റുകര - 0043 664 5838 631

വാർത്ത∙ഷിജി ചീരംവേലിൽ 

Your Rating: