Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓസ്ട്രിയയിലെ ക്‌നാനായ സമൂഹം ഓണം ആഘോഷിച്ചു

akcc-onam03

വിയന്ന∙ ഓസ്ട്രിയന്‍ ക്‌നാനായ കാത്തലിക്ക് കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ വിയന്നയില്‍ ഓണം ആഘോഷിച്ചു. 23ാമത്തെ ജില്ലയിലുള്ള ഡോണ്‍ ബോസ്‌കോ ഹാളിലാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. അതേസമയം സാധാരണയായി സംഘടിപ്പിക്കാറുള്ള വാദ്യഘോഷങ്ങളും, മാവേലിയുടെ വരവേല്‍പ്പും, ഘോഷയാത്രയും, ക്‌നാനായ സമൂഹത്തിലെ മുതിര്‍ന്ന വൈദികനായ ഫാ. ജേക്കബ് കുറുപ്പിനകത്തിനു ആദരസൂചകമായി ഉപേക്ഷിച്ചു.

akcc-onam04

എകെസിസിയുടെ പ്രസിഡന്റ് സ്റ്റീഫന്‍ കിഴക്കേപ്പുറം സ്വാഗതം ആശംസിച്ചു. ആഘോഷത്തില്‍ മോണ്‍. ജോജി വടകര മുഖ്യാതിഥിയായിരുന്നു. ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഇത്തരം പരിപാടികള്‍ വരും തലമുറയ്ക്ക് സംസ്‌കാരവും പൈതൃകവും കാത്തുസൂക്ഷിക്കാന്‍ പ്രചോദനമാണ്. അതുകൊണ്ട് ഇത്തരം കൂട്ടായ്മകള്‍ അങ്ങേയറ്റം പ്രയോജനപ്പെടുത്തണമെന്ന് മോണ്‍. ജോജി വടകര സന്ദേശത്തില്‍ പറഞ്ഞു.

akcc-onam

താര പുത്തന്‍പുരയ്ക്കല്‍, മെറിന്‍ പേരുര്‍കാരോട്ട് എന്നീ കുട്ടികള്‍ അവതരിപ്പിച്ച നൃത്തവും, നിലാന മരിയ മണ്ണാറുമറ്റത്തിലിന്റെ സംഗീതവും ആഘോഷത്തിന്റെ മാറ്റുകൂട്ടി. എകെസിസി കുടുംബാംഗങ്ങള്‍ തയ്യാറാക്കി കൊണ്ടുവന്ന ഓണ സദ്യയും ആഘോഷങ്ങള്‍ ഹൃദ്യമാക്കി. എകെസിസി സംഘടിപ്പിച്ച കായികമത്സരങ്ങളുടെയും മറ്റു മത്സരങ്ങളുടെയും സമ്മാനദാന ചടങ്ങോടെയാണ് ആഘോഷം സമാപിച്ചത്. ആഘോഷത്തില്‍ പങ്കു ചേര്‍ന്ന എല്ലാവര്‍ക്കും വില്‍സണ്‍ പോളയ്ക്കല്‍ നന്ദി അറിയിച്ചു.

akcc-onam02

സെപ്റ്റംബര്‍ അവസാന വാരം ബുര്‍ഗന്‍ലാന്‍ഡില്‍ നടക്കുന്ന ഓസ്ട്രിയന്‍ ക്‌നാനായ കമ്മ്യൂണിറ്റിയുടെ അടുത്ത പൊതുപരിപാടിയായ കുടുംബമേളയില്‍ കോട്ടയം അതിരൂപതാ അദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് പങ്കെടുക്കും.

akcc-onam01

വാർത്ത∙ ജോബി ആന്റണി
 

Your Rating: