Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓസ്ട്രിയയില്‍ പോലീസ് ഉദ്യോഗസ്ഥ യൂണിഫോം ഉപേക്ഷിച്ചു കന്യാസ്ത്രിയായി

police-come-nun

വിയന്ന∙ വിയന്നയിലെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥ നിയമത്തിന്റെ കാര്‍ക്കശ്യം ഉപേക്ഷിച്ച് സ്നേഹത്തിന്റെ സഭാവസ്ത്രം സ്വീകരിച്ചു. വിയന്നയിലെ ഒന്നാമത്തെ ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥയാണ് പൊലീസ് ഉദ്യോഗം വലിച്ചെറിഞ്ഞ് കന്യാസ്ത്രീയായത്.

പൊലീസില്‍ അഭിഭാഷകയായി ജോലി ചെയ്ത് വരവേയാണ് പെട്ര എന്ന ഉദ്യോഗസ്ഥക്ക് പ്രത്യേകിച്ച് പുതുതായി തനിക്ക് ഒന്നും ചെ
യ്യാനില്ലെന്ന് മനസ്സിലായത്. ക്രമസമാധാനപാലകയായി അഞ്ചു വര്‍ഷം ജോലി ചെയ്തപ്പോള്‍ കടുത്ത അസംതൃപ്തി. ദിവസവും ചെ
യ്യുന്ന ജോലിയില്‍ പ്രത്യേകിച്ച് ഒരു സന്തോഷവും പുതുമയും അവര്‍ക്ക് തോന്നിയില്ല. അങ്ങനെ അവര്‍ തീരുമാനിച്ചു, തന്റെ പൊലീസ് ജീവിതം മാറ്റുവാന്‍.

കര്‍മ്മലീത്ത സഭയെപ്പറ്റികേട്ട് ഓസ്ട്രിയയിലെ സ്റ്റയര്‍മാര്‍ക്കിലെ കര്‍മ്മലീത്താ മഠത്തില്‍ ചെന്ന് അവിടെ ഒന്‍പതു മാസം താമസിച്ചു. പെട്രയ്ക്ക് ഒന്നു മനസിലായി. താന്‍ നാളിതുവരെ അന്വേഷിച്ച സമാധാനം , സന്തോഷം എന്നിവ ഇവിടെയുണ്ട്. അമാന്തിച്ചില്ല സഭാ വസ്ത്രം സ്വീകരിക്കാന്‍ തന്നെ തീരുമാനിച്ചു. സുന്ദരികളായ ചെറുപ്പക്കാര്‍ മോഹമായി കൊണ്ടുനടക്കുന്ന പൊലീസ് ഉദ്യോഗം വലിച്ചെറിഞ്ഞ് പെട്ര ക്രാന്‍സ്ലര്‍ എന്ന പോലീസുദ്യോഗസ്ഥ സിസ്റ്റര്‍ പെട്ര മറിയ ആയി മാറി.

2012 മുതല്‍ സിസ്റ്റര്‍ പെട്ര മറിയ ഹിറ്റ്‌സിംഗിലെ കര്‍മ്മലീത്ത സഭയുടെ ഗുഡ് ഷെഫേര്‍ഡ് മഠത്തില്‍ സേവനത്തിനു പുറമേ ,അടുക്ക
ളപ്പണിയും , തുണിയലക്കും, ഓസ്തി നിര്‍മ്മാണവുമായി കഴിഞ്ഞുകൂടുന്നു. തന്റെ സഭാജീവിതത്തെപ്പറ്റി ഇങ്ങനെ പറയുന്നു. പ്രാര്‍ഥ
നയും സേവനവും ചേര്‍ന്നു നിത്യതയുടെ പുതിയ ജീവിതത്തിലേക്ക് തന്നെ കൈപിടിച്ച് നടത്തിയ ദൈവത്തിനു സ്തുതി.

nun

തന്നെയുമല്ല ഒരു പൊലീസ് ഉദ്യോഗസ്ഥയായി പെന്‍ഷന്‍ പറ്റുന്നത് വരെ ഒരിക്കലും താന്‍ തുടരുമായിരുന്നില്ലെന്നും അവര്‍ സ്മരിക്കുന്നു.

വാര്‍ത്ത∙ഷിജി ചീരംവേലില്‍ 

Your Rating: