Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓസ്ട്രിയയില്‍ പരിശുദ്ധ എൽദോ മോർ ബസേലിയോസ് ബാവായുടെ ഓർമ്മപ്പെരുന്നാൾ

syro-malbar

വിയന്ന∙ യൂറോപ്പിൽ മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പ്രഥമദേവാലയമായ വിയന്ന സെന്റ് മേരീസ് മലങ്കര സുറിയാനി ഓർത്തഡോക്സ് ദേവാലയത്തിൽ പരി.എൽദോ മോർ ബസേലിയോസ് ബാവായുടെ 331-ാം ഓർമ്മപ്പെരുന്നാൾ 2016 ഒക്ടോബർ 1,2 ശനി, ഞായർ ദിവസങ്ങളിൽ നടത്തുന്നു. മുൻ വികാരിയായിരുന്ന ഡോ.ബിജി ചിറത്തിലാട്ട് അച്ചൻ പെരുന്നാൾ ശുശ്രുഷകൾക്ക് നേതൃത്വം നൽകും.

1685 ൽ തന്റെ 92-ാമത്തെ വയസ്സിൽ മലങ്കര സഭയെ സത്യവിശ്വാസത്തിൽ നിലനിർത്താൻ അനേക ക്ലേശങ്ങൾ സഹിച്ച് കോത
മംഗലത്ത് എത്തിച്ചേർന്നു കോതമംഗലം മാർ തൊമ്മൻ ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരി. ബാവായുടെ മധ്യസ്ഥ
തയിലൂടെ നാനാജാതി മതസ്ഥരായ അനേകർ ദിനംപ്രതി അനുഗ്രഹങ്ങൾ പ്രാപിക്കുന്നു.

ഒക്ടോബർ ഒന്നാം തിയതി വൈകിട്ട് 5ന് കൊടിയേറ്റുന്നതോടെ പെരുന്നാൾ ശുശ്രുഷകൾക്ക് ആരംഭം കുറിക്കുന്നു. തുട
ർന്ന് 6:30 നു സന്ധ്യപ്രാര്ഥനയും പെരുന്നാൾ സന്ദേശവും തുടർന്ന് റാസയും നടത്തപ്പെടുന്നു. 2നു രാവിലെ 9നു പ്രഭാത പ്രാർത്ഥനയും 9:45 നു വി. കുർബാനയും ഡോ.ബിജി ചിറത്തിലാട്ട് അച്ചന്റെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടും. പെ
രുന്നാൾ ശുശ്രുഷകളിൽ പങ്കെടുത്തു അനുഗ്രഹീതരാകാൻ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി വികാരി. ജോഷി വെട്ടിക്കാട്ടിൽ അറിയിച്ചു.

25 യൂറോയുടെ പെരുന്നാൾ ഓഹരികൾ എടുത്തു പെരുന്നാൾ ഏറ്റുകഴിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. വൈസ് പ്രസിഡന്റ ഷെവ.കുര്യാക്കോസ് തടത്തിൽ, സെക്രട്ടറി ഷാജി ചേലപ്പുറത്ത്, ട്രഷറർ പ്രദീപ് പൗലോസ് എന്നിവർ പെരുന്നാൾ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകും.

വാര്‍ത്ത∙ഷിജി  ചീരംവേലില്‍ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.