Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓസ്ട്രിയൻ ക്നാനായ കുടുംബമേളയ്ക്ക് പ്രൗഢഗംഭീര സമാപനം

akcc-d

ബുര്‍ഗന്‍ലാന്‍ഡ്/വിയന്ന∙ ഓസ്ട്രിയയിലെ ക്‌നാനായ കത്തോലിക്കാ സമൂഹം കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ടിന്റെ സാന്നിധ്യത്തില്‍ കുടുംബമേള ആഘോഷിച്ചു. എല്ലാവര്‍ഷവും പതിവായി നടക്കുന്ന കുടുംബ സംഗമം, ഈ വര്‍ഷം ബുര്‍ഗന്‍ലാന്‍ഡിലെ നോയിട്ടാളില്‍ ആണു സംഘടിപ്പിച്ചത്. മൂന്നു ദിവസം നീണ്ട സമ്മേളനത്തില്‍ ഓസ്ട്രിയയിലെ നിരവധി ക്‌നാനായ കുടുംബങ്ങള്‍ പങ്കെടുത്തു.

akcc-3

കുടുംബമേളയില്‍ വിശ്വാസ സംബന്ധമായ വിഷയങ്ങളും ആനുകാലിക സംഭവങ്ങളുമുള്‍പ്പെടെ സമൂഹത്തെ സംബന്ധിക്കുന്ന വിവിധ മേഖലകള്‍ ചര്‍ച്ചയ്ക്ക് വിഷയമായി. അതേസമയം, സംഗമം വിനോദ പരിപാടികളും, ക്യാംപ് ഫയറും കളികളും നിറഞ്ഞതായിരുന്നു. ഒക്ടോബര് ‍1നു ഫാ. ജോമോന്‍ ചേരോലിക്കലിന്റെ കാര്‍മികത്വത്തില്‍ സമൂഹം വി. കുര്‍ബാന അര്‍പ്പിച്ചു.

akcc-2

ഫാ. ജോമോന്‍ തന്റെ പ്രസംഗത്തില്‍ കുടുംബമേള എന്ന വാക്കിന്റെ അര്‍ത്ഥവും വ്യാപ്തിയും വിശദീകരിച്ചു. അതോടൊപ്പം കത്തോലിക്കാ വിശ്വാസവും, ക്‌നാനായ സമൂഹത്തെയും ആസ്പദമാക്കി മോണ്‍. ഡോ. ജോജി വടകരയും ക്ലാസുകള്‍ നയിച്ചു.

akcc-7

സമാപന ദിവസം നടന്ന ചടങ്ങില്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മുഖ്യാതിഥിയായിരുന്നു. അദ്ദേഹം യൂറോപ്പിലെ സിറോ മലബാര്‍ സമൂഹത്തെപ്പറ്റിയും, ക്‌നാനായ സമൂഹം കത്തോലിക്കാ സംസ്‌കാരത്തിലും അതേസമയം സഭയുടെ തനതായ പൈതൃകത്തിലും ഐക്യപ്പെട്ടു ജീവിക്കുന്നതിന്റെ പ്രാധാന്യത്തെയും പ്രതിപാദിച്ച് സംസാരിച്ചു.

akcc-01

തുടര്‍ന്ന് അദ്ദേഹവുമായി അംഗങ്ങള്‍ ആശയവിനിമയും നടത്തുകയും ചര്‍ച്ചാവിഷയത്തില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. ചോദ്യങ്ങള്‍ക്കു കൃത്യമായ മറുപടി നല്‍കിയ മെത്രാപ്പോലീത്തയുടെ ആശിർവാദത്തോടെയാണ് കുടുംബമേള സമാപിച്ചത്.

akcc-02

തുടർന്നു കുടുംബമേളയ്‌ക്കെത്തിയ അംഗങ്ങള്‍ ഇന്ത്യന്‍ കാത്തലിക്ക് കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ബിഷപ്പുമാര്‍ക്കു നല്‍കിയ സ്വീകരണത്തില്‍ പങ്കെടുക്കുകയും സിറോ മലബാര്‍ സഭയുടെ യുറോപ്പിനു വേണ്ടിയുള്ള നിയുക്ത ബിഷപ്പും അപ്പോസ്റ്റോലിക വിസിറ്റേറ്ററുമായ മാര്‍ സ്റ്റീഫന്‍ ചെറപ്പണത്തിനും, മൂലക്കാട്ട് പിതാവിനുമൊപ്പം സ്റ്റട്ട്‌ലൗ ദേവാലയത്തില്‍ വി. കുര്‍ബാന അര്‍പ്പിക്കുകയും ചെയ്തു.

വാർത്ത∙ജോബി ആന്റണി  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.