Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുബായ് വിമാനദുരന്തത്തെ കുറിച്ചും മലയാളി യാത്രക്കാരെക്കുറിച്ചും ബിബിസി വാർത്ത

emirats-tragedy-malayalees

ലണ്ടൻ∙ ദുബായ് വിമാനത്താവളത്തിൽ വിമാനം കത്തിയമരുമ്പോൾ ഹാൻഡ് ബാഗുകൾ തിരയുന്ന മലയാളി യാത്രക്കാരുടെ പെരുമാറ്റത്തെപ്പറ്റി ബിബിസി റിപ്പോർട്ട് ചെയ്തു. മരണമുഖത്തു നിൽക്കുന്നുവെന്ന് തിരിച്ചറിഞ്ഞ് വിമാനത്തിലെ ഉദ്യോഗസ്ഥർ രക്ഷപ്പെടാൻ പറയുമ്പോഴും എന്തിനാണ് ഇവർ ഇങ്ങനെ ഹാൻഡ് ബാഗ് തിരഞ്ഞ് സമയം കളയുന്നുവെന്ന വാർത്തയാണ് ബിബിസിയുടെ ഓൺലൈനിൽ വന്നത്്.

വിമാനത്തിനു തീപിടിച്ചാൻ എമർജൻസി എക്സിറ്റ് വിൻഡോയിലൂടെ 90 സെക്കന്റിനുള്ളിൽ യാത്രക്കാരെ പുറത്തുകടത്താനാണ് വിമാനത്തിനുള്ളിലെ ജീവനക്കാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. അതിനുള്ളിൽ രക്ഷാപ്രവർത്തനം സാധ്യമായില്ലെങ്കിൽ അത് എമർജൻസി വിൻഡോയേയും ബാധിക്കുമെന്ന് വ്യോമായാനാ സീനിയർ ഉദ്യോഗസ്ഥനായ ആഷ്ലി നൂൺ വ്യക്തമാക്കിയതായി ബിബിസി റിപ്പോർട്ട് ചെയ്തു. അഗ്നിബാധ ശക്തി പ്രാപിക്കുന്ന ഒന്നരമിനിറ്റിനുള്ളിൽ എമർജൻസി വിൻഡോയിലൂടെ ലാപ്ടോപ്പു പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ മാറ്റുന്നത് തീ പടരാൻ സാധ്യത ഉണ്ടാക്കുമെന്നും ആഷ്ലി നൂൺ പറഞ്ഞു.

വിമാനത്തിൽ തീ കത്തിപ്പടരുന്നതിനിടെ ലാപ്പ്ടോപ്പിനും ഹാൻഡ് ലഗേജിനുമായി മലയാളി യാത്രക്കാർ നടത്തിയ പരാക്രമങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ദുരന്തങ്ങളുടെ നടുവിൽ നിൽക്കുമ്പോൾ സ്വന്തം സുരക്ഷിതത്വം മറന്ന് ഹാൻഡ് ലഗേജിനും ലാപ്പ്ടോപ്പിനുമായി ആളുകൾ നടത്തുന്ന പരാക്രമങ്ങൾ ഇതാദ്യമല്ലെന്നാണ് ബിബിസിയുടെ റിപ്പോർട്ട്.

അപ്രതീക്ഷിത ദുരന്തങ്ങളോട് പ്രതികരിക്കുന്നതിൽ വിമാന യാത്രക്കാർക്ക് കൂടുതൽ ബോധവത്കരണം ആവശ്യമാണ്. ദുരന്തത്തിനിടെ പകർത്തിയ ദൃശ്യങ്ങൾ ആളുകൾ എത്ര സ്വാർത്ഥരാണെന്നു തെളിയിക്കുന്നു. ഏതു രീതിയിൽ പ്രതികരിക്കരുതെന്ന് വിമാന യാത്രക്കാർക്ക് കാണിച്ചു കൊടുക്കാൻ സാധ്യമാകുന്ന രീതിയിലുള്ളതായിരിക്കണം ഈ ബോധവത്കരണം എന്ന് ആഷ്ലി നൂൺ പറയുന്നു.
 

Your Rating: