Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബെൽജിയം യാത്രകൾക്ക് കർശന നിയന്ത്രണം

belgium-control

ഫ്രാങ്ക്ഫർട്ട്∙ ബെൽജിയത്തിലെ ഭീകരപ്രവർത്തനങ്ങൾ തടയാനും ജനജീവിതം സമാധാന പൂർണ്ണമാക്കാനും ബെൽജിയത്തേക്ക് വരുന്ന എല്ലാവർക്കും കർശന നിയന്ത്രണം ഏർപ്പെടുത്തി. ഫ്ളൈറ്റ്, ട്രെയിൻ, ബസ്, കാർ എന്നിവയിൽ ബെൽജിയത്തേക്ക് വരുന്ന യൂറോപ്യൻ യൂണിയൻ പൗരന്മാർ ഉൾപ്പെടെ എല്ലാവരും പേപ്പറുകൾ കാണിച്ച് സ്വയം വ്യക്തിത്വം ബോധ്യപ്പെടുത്തണം.

ബെൽജിയത്തേക്ക് വരുന്ന ഹൈവേകളിലും പ്രധാന റോഡുകളിലും ആയിരത്തിലധികം പുതിയ ക്യാമറകൾ സ്ഥാപിച്ചു. ഈ ക്യാമറകൾ വണ്ടികളുടെ രജിസ്ട്രേഷനും ഡ്രൈവറെയും കൃത്യമായി ഫോട്ടോയിൽ പകർത്തും. യൂറോപ്യൻ യൂണിയനും റെയിൽവേയും ബസ് കമ്പനികളും ഈ പുതിയ കർശന പരിശോധനകളിൽ ആശങ്ക പ്രകടിപ്പിച്ചു.
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.