Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ ലോകം അറിയപ്പെടാത്ത രഹസ്യങ്ങൾ

pop

ഫ്രാങ്ക്ഫർട്ട്∙ ലോകം അറിയപ്പെടാത്ത രഹസ്യങ്ങളുമായി ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ അഭിമുഖം. മൂന്നു വർഷം മുമ്പ് പാപ്പാ സ്ഥാനത്ത് നിന്നു രാജിവച്ചതിന് ശേഷം പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമൻ വളരെ അപൂർവ്വമായി മാത്രമേ മാധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകിയിട്ടുള്ളു. എന്നാൽ അടുത്തയിടെ അദ്ദേഹം ലാ റിപ്പബ്ലിക്കയ്ക്ക് ഒരു അഭിമുഖം നൽകി. ഓഗസ്റ്റ് 24 നാണ് ഈ അഭിമുഖം പ്രസിദ്ധീകരിച്ചത് .

ചെറുതും വലതുമായ പല ബുദ്ധിമുട്ടുകളും തന്റെ പൊന്തിഫിക്കേറ്റ് കാലത്ത് തനിക്ക് നേരിടേണ്ടിവന്നിരുന്നതായി അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കുന്നു. എന്നാൽ ധാരാളം കൃപകളും ഇക്കാലത്ത് ലഭിച്ചു. തുടക്കം മുതൽ തന്നെ ഞാൻ എന്റെ പരിമിതികളെക്കുറിച്ച് ബോധവാനായിരുന്നു. എന്റെ പരിമിതികളെ ഞാൻ അംഗീകരിച്ചു. വിധേയത്വത്തിന്റെ അരൂപി എന്നിലുണ്ടായിരുന്നു. ഞാൻ എന്നെ പൂർണ്ണമായും ദൈവത്തിന് സമർപ്പിച്ചു. ദൈവത്തിൽ ഞാൻ ശരണപ്പെട്ടു. ക്രിസ്തുവുമായുള്ള എന്റെ ബന്ധമാണ് ജീസസ് ഓഫ് നസ്രത്ത് എന്ന കൃതിയിലുള്ളത്

യേശുക്രിസ്തു കഴിഞ്ഞാൽ മാതാവ് വ്യക്തിപരമായ കാര്യങ്ങളിൽ വളരെ സഹായിച്ചിട്ടുണ്ട്. മരിയൻ തീർഥാടനകേന്ദ്രങ്ങൾ സന്ദർശിക്കുമ്പോഴും ജപമാല ചൊല്ലുമ്പോഴും മാതാവുമായി വലിയ അടുപ്പം തോന്നിയിരുന്നു. അതുപോലെ നിരവധി വിശുദ്ധരും സഭാപിതാക്കന്മാരും വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. യാത്രകളിൽ കൂടുതലായി മാധ്യസ്ഥം തേടിയിരുന്നത് വിശുദ്ധ അഗസ്റ്റ്യനോടും വിശുദ്ധ ബെനവെഞ്ചോറയോടുമാണ്. തന്റെ ആത്മീയതയുടെ ഗുരുക്കന്മാരായിട്ടാണ് പോപ്പ് ബെനഡിക്ട് ഇരുവരെയും കാണുന്നത്. തന്റെ പേരിന് കാരണക്കാരനായ വിശുദ്ധ ബെനഡിക്ടിനോടുള്ള അടുപ്പവും താൽ്പര്യവും പോപ്പ് ബെനഡിക്ട് വ്യക്തമാക്കി.

മറ്റൊരു പ്രിയ വിശുദ്ധനാണ് അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസ്. ഇറ്റാലിയൻ എഴുത്തുകാരനായ എലിയോ ഗ്വിറേറോയക്ക് നല്ല്കിയ അഭിമുഖത്തിലാണ് പോപ്പ് എമിരത്തൂസ് ഇക്കാര്യം പറഞ്ഞത്. ബെനഡിക്ട് പതിനാറാമനെക്കുറിച്ചുള്ള ജീവചരിത്രം രചിച്ചിരിക്കുന്നത് ഇദ്ദേഹമാണ്. സർവന്റ് ഓഫ് ഗോഡ് ആന്റ് ഹ്യൂമാനിറ്റി എന്നാണ് ഗ്രന്ഥത്തിന്റെ പേര്. ഓഗസ്റ്റ് 30 ന് ഇറ്റാലിയനിൽ ഈ ക്യുതി പ്രസിദ്ധീകരിക്കും.


Your Rating: