Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബെനഡിക്ട് പതിനാറാമൻ തന്റെ രാജിയെക്കുറിച്ച്

benedikt1

ബർലിൻ∙ സ്ഥാന ത്യാഗം ചെയ്ത ബെനഡിക്ട് പതിനാറാമൻ മാർപാപ്പ മൂന്ന് വർഷം മുമ്പ് നടന്ന തന്റെ രാജിയെക്കുറിച്ച് മനസ് തുറന്നു. വെള്ളിയാഴ്ച ജർമൻ പുസ്തക വിപണിയിൽ പുറത്തിറക്കുന്ന 'അവസാനത്തെ സംഭാഷണം' എന്ന ഗ്രന്ഥത്തിലാണ് പോപ്പ് എമറിറ്റസ് ശക്തമായി പ്രതികരിച്ചിരിക്കുന്നത്.

'ഞാനിപ്പോൾ സർവ്വ സ്വതന്ത്രനാണ്, വത്തിക്കാന്റെ പടിയിറങ്ങിയതിൽ ദുഃഖമില്ല. കാലം എന്റെ നടപടി ശരിയായിരുന്നുവെന്ന് തെളിയിച്ചു' ബെനഡിക്ട് പതിനാറാമൻ അവസാനത്തെ സംഭാഷണത്തിന്റെ ഗ്രന്ഥകാരൻ പീറ്റർ സീവാൾഡുമായി തന്റെ ഓർമകൾ പങ്കുവച്ചു. തന്റെ രാജിക്ക് പിന്നിൽ ആരുടെയും പ്രേരണ ഇല്ലായിരുന്നു എന്നും രാജിക്കാര്യം നേരത്തെ തന്നെ സ്വയം തീരുമാനിച്ചിരുന്നതായും ബെനഡിക്ട് പതിനാറാമൻ ഗ്രന്ഥത്തിൽ പറയുന്നുണ്ട്.

benedikt

രാജിക്ക് പിന്നിൽ ചില അഭ്യൂഹ കഥകൾ അന്ന് പ്രചരിച്ചിരുന്നു. വത്തിക്കാനുള്ളിലെ അന്തർനാടകങ്ങളെപ്പറ്റിയായിരുന്നു. പക്ഷേ അതിൽ സത്യമില്ലായിരുന്നുവെന്ന് മുൻ മാർപാപ്പ ഗ്രന്ഥകാരനോട് പറഞ്ഞു. 89 കാരനായ ബെനഡിക്ട് പതിനാറാമന് ഇപ്പോൾ ശാരീരിക അവശതകൾ ഏറെയാണ്. അവയെല്ലാം തരണം ചെയ്ത് വത്തിക്കാനടുത്തുള്ള ഒരു ആശ്രമത്തിൽ പ്രാർഥനയിൽ ശിഷ്ട ജീവിതം തള്ളി നീക്കുകയാണ്. 

Your Rating: