Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബർക്കിൻഹെഡ് സിറോ മലബാർ കമ്യൂണിറ്റിയുടെ ഓണാഘോഷം അവിസ്മരണീയമായി 

onam-0f6

ബർക്കിൻഹെഡ്∙ ലോകമെമ്പാടും മലയാളികളും മലയാളി സംഘടനകളും ഓണമാഘോഷിക്കുമ്പോൾ യുകെയിൽ ലിവർപൂളിനടുത്ത് ബർക്കിൻ ഹെഡിൽ മലയാളി സംഘടനകളല്ല ഓണാഘോഷം സംഘടിപ്പിച്ചത് ബർക്കിൻ ഹെഡ് സിറോ മലബാർ കാത്തലിക് കമൂണിറ്റിയാണ്.

onam-07

ബർക്കിൻഹെഡ് സിറോ മലബാർ കാത്തലിക് കമ്യൂണിറ്റിയുടെ ആത്മീയ ഗുരുവായ റവ.ഡോ.ലോനപ്പൻ അരങ്ങാശ്ശേരിയും ട്രസ്റ്റിമാരായ ജോഷി ജോസഫ്, ജോസഫ് ജോർജ്, ബിജു ജോർജ് എന്നിവരുമാണ് ഓണാഘോഷത്തിന് ചുക്കാൻ പിടിച്ചത്.

രാവിലെ പൂക്കളമിട്ട് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.

onam-02

ഉച്ചയോടെ വിഭവസമ്യദ്ധമായ ഓണ സദ്യക്ക് നാനാജാതി മതസ്ഥർ അണിനിരന്നു.
ഒരു കുടുംബത്തിന് ഏറ്റവും കുറഞ്ഞ ചിലവിൽ തനി നാടൻ ഓണസദ്യ കൊടുക്കുവാൻ കഴിഞ്ഞു എന്നുള്ളതാണ് സംഘാടകർ ഏറ്റവും വലിയ പ്രത്യേ കതയായി കരുതുന്നത്.

onam-03

മുന്നൂറോളം ആളുകളാണ് ഓണസദ്യ കഴിച്ച് സംതൃപ്തരായത്. ഒൻപത് വൈദികർ ഓണസദ്യയിൽ പങ്ക് ചേർന്നു.

onam-05

വൈദികരായ ബാബു അപ്പാടൻ, ജിനോ അരീക്കാട്ട്, ജിൻസൻ, ഫിലിപ്പ്, വിക്ടർ,റോജർ, രവി, ഗിരീഷ്, തുടങ്ങിയവർക്കൊപ്പം ലോനപ്പൻ അരങ്ങാശേരിയും ഉണ്ടായിരുന്നു. ഓണാഘോഷം സംബന്ധിച്ചവർക്കെല്ലാം അനുഗ്രഹദായകമായ ദിനം തന്നെയായിരുന്നു.

തുടർന്ന് ഓണാഘോഷ പരിപാടികൾക്ക് നിലവിളക്ക് കൊളുത്തിയതോടെ ആരംഭം കുറിച്ചു. പരിപാടികൾ ഷ്റൂസ്ബറി രൂപതാ സിറോ മലബാർ ചാപ്ളിയൻ റവ. ഡോ. ലോനപ്പൻ ഉദ്ഘാടനം ചെയ്തു.

onam-01

അതിനു ശേഷം കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ കാണികൾക്ക് നവ്യാനുഭവം പകർന്നു.

onam-0f6

സംഘാടകരുടെ കഠിന പരിശ്രമം ഒന്ന് കൊണ്ടാണ് പരിപാടികൾ ഇത്രയും വിജയത്തിലെത്തിയത്. ഓണാഘോഷത്തിൽ സംബന്ധിച്ചവർക്കെല്ലാം സംഘാടകർ നന്ദി രേഖപ്പെടുത്തി.

വാർത്ത∙ അലക്സ് വർഗീസ്
 

Your Rating: