Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബെർലിൻ മലയാളികളുടെ ഓണാഘോഷം ഗംഭീരമായി

berlin-onam

ബെർലിൻ ∙ ബെർലിൻ നഗരത്തിൽ സെപ്റ്റംബർ 17ന് ശനിയാഴ്ച ഈ വർഷത്തെ ഓണാപരിപാടികൾ അരങ്ങേറി. ബെർലിനിലും പ്രാന്തപ്രദേശങ്ങളിലുമുളള മലയാളികളും സുഹൃത്തുക്കളും പുതിയതായി ഇവിടെ എത്തിയവരും പഴയതലമുറയും കൂടി നീണ്ടകാല ഒരുക്കം നടത്തിയാണ് വിവിധ കലാപരിപാടികളോടുകൂടി തിരുവോണം ആഘോഷിച്ചത്.

സ്ഥല പരിമിതികൾ മൂലം 150മലയാളികൾക്ക് മാത്രമെ പങ്കെടുക്കാൻ കഴിഞ്ഞുളളൂ. ഉച്ചയ്ക്ക് 12ന് പരിപാടികൾക്ക് തുടക്കമായി. ജോർലിയുടെ ഈശ്വര പ്രാർത്ഥനയോടെ പരിപാടികൾആരംഭിച്ചു. തുടർന്ന് തെക്കുംതല എല്ലാവരെയും ഓണാഘോഷത്തിലേയ്ക്ക് സ്വാഗതം ചെയ്തു.

berlin-2

റവ. ഫാ. തോമസ് സന്ദേശം നൽകി. തുടർന്ന് നാൻസി ക്രെഷ്മാറിന്റെ നേതൃത്വത്തിൽ തിരുവാതിരകളി മാവേലിയെക്കുറിച്ചുള്ള സ്കിറ്റും അരങ്ങേറി. അതിനു ശേഷം മാവേലിയുടെ വരവായി. വിയോളയുടെ ഡാൻസ് പുതുമയേകി. വയലിൻ സംഗീതം, നാട്ടിലെ പ്രതിഭ തെളിയിച്ച കലാകാരന്റെ മിമിക്രി, മോണോ ആക്ട്, വിവിധ സംഗീതങ്ങൾ മത്സരങ്ങൾ എന്നിവ നടത്തപ്പെട്ടു.

അലീന ഡേവിന്റെ ഭരതനാട്യം പരിപാടിക്ക് മാറ്റ് കൂട്ടി. യുവജനങ്ങളുടെ മോഡേൺ ഡാൻസ് ഹരമായി. തുടർന്ന് 12ലധികം ഇനങ്ങളോടെയുളള സദ്യയായിരുന്നു. മാത്യു ചുണ്ടത്തിന്റെ നന്ദി പ്രകാശനത്തിനുശേഷം വടംവലി മത്സരം നടന്നു. അനേകം യുവ മലയാളികൾക്ക് നേതൃത്വം കൊടുക്കാൻ ഉണ്ണി, ജോർലി, ഡേവിസ്, മാത്യു, നരേഷ്, ഡെന്നിസ്, ഉല്ലാസ്, അശോക്, ജോജിൻ, അശ്വതി, ലെനാ, മെർലിൻ എന്നിവർ ഒന്നിച്ചു പ്രവർത്തിച്ചത് പരിപാടി ഗംഭീരമാക്കി.

വാർത്ത ∙ ഡേവിസ് തെക്കുംതല 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.