Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രിസ്റ്റോൾ ബൈബിൾ കലോത്സവത്തിന് ഏതാനും ദിവസങ്ങൾ മാത്രം

ബ്രിസ്റ്റോൾ∙യുകെയിലെ വിവിധ സമൂഹങ്ങളിലെ പ്രതിഭാശാലികളായ കുട്ടികൾക്കും മുതിർന്നവർക്കും ദൈവവചനം കലാരൂപങ്ങളിലൂടെ പ്രകടിപ്പിക്കുവാനുളള വലിയ ഒരു വേദിയായ ബ്രിസ്റ്റോൾ ബൈബിൾ കലോത്സവത്തിന് ഒക്ടോബർ 29–ാം തിയതി തിരിതെളിയും. ക്ലിഫ്റ്റൺ രൂപതാ സിറോ മലബാർ കാത്തലിക് സമൂഹത്തിന്റെ കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഈ കലോത്സവത്തിന് യുകെയിലെ സിറോ മലബാർ വിശ്വാസികൾക്കുവേണ്ടി രൂപം കൊണ്ട എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ പ്രഥമ മെത്രാനായ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യാതിഥിയായി പങ്കെടുക്കും.

ദൈവവചനത്തിന്റെ ശക്തിയും സൗന്ദര്യവും അറിയുകയും അറിയിക്കുകയും ആഘോഷിക്കുകയും ചെയ്യുക എല്ലാ ലക്ഷ്യത്തോടെ ആറാമത് ബൈബിൾ കലോത്സവം ബ്രിസ്റ്റോളിലെ സൗത്ത് മീഡിലുളള ഗ്രീൻവേ സെന്ററിൽ ഏഴ് സ്റ്റേജുകളിലായി ഇടതടവില്ലാതെ നടക്കും. ബൈബിൾ റീഡിങ്ങ്, ബൈബിൾ ക്വിസ്, ബൈബിൾ ഏകാങ്ക നാടകം, ബൈബിൾ കോസ്റ്റ്യൂം, പ്രസംഗം, നൃത്തം, സംഗീതം മാർഗ്ഗംകളി, പെൻസിൽ സ്ക്വാച്ച്, പെയിന്റിങ്ങ് എന്നീ പതിനെട്ട് ഇനങ്ങളിൽ വിവിധ പ്രായക്കാർക്കായി മത്സരങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.

ഒക്ടോബർ 15 ആണ് റജിസ്ട്രേഷനുളള അവസാന തീയതി. പങ്കെടുക്കുവാൻ താൽപര്യമുളളവർ പെട്ടെന്ന് തന്നെ റജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിക്കുന്നു. രാവിലെ 9 മണിക്ക് ബൈബിൾ പ്രതിഷ്ഠയോടെ ആരംഭിച്ച് വൈകിട്ട് 6 മണിയ്ക്കുളള പൊതു സമ്മേളനത്തിൽ വിജയികൾക്ക് സമ്മാനങ്ങൾ നൽകി സ്നേഹ വിരുന്നോടെ അവസാനിക്കുന്നു. ഈ സംരഭത്തിൽ എല്ലാ വർഷത്തേയും പോലെ യുകെയുടെ നാനാ ഭാഗത്തു നിന്നുളള കലാസ്നേഹികൾ പങ്കുകൊളളണമെന്ന് ഈ വർഷത്തെ കലോത്സവ ഭാരവഹാകളായ ചെയർമാൻ റവ. ഫാ. സണ്ണിപോൾ എംഎസ്എഫ്എസ്, റവ. ഫാ. പോൾ വെട്ടിക്കാട്ട് സിഎസ്റ്റി, (Chaplain CDSMCC) റവ. ഫാ. ജോയ് വയലിൽ, സിഎസ്ടി(Chaplaincy team) റവ. ഫാ. സിറിൾ ഇടമന എസ് ഡിബി (Chaplaincy team) കോർഡിനേറ്റേഴ്സ് സിജി വാർദ്ധ്യാനത്ത് : 077 3430 3945 ബ്രിസ്റ്റോൾ, റോയി സെബാസ്റ്റ്യൻ: 078 6270 1046 ബ്രിസ്റ്റോൾ, ഫിലിപ്പ് കണ്ടോത്ത്: 017 0306 3836 ഗ്ലോസ്റ്റർ, ജെസി ഷിബു: 078 8032 4245 വെസ്റ്റേൺ സൂപ്പർമേർ ഡെന്നീസ് വി. ജോസഫ്: 074 4975 1520 ടോൺണ്ടൻ എന്നിവർ സസ്നേഹം അറിയിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് :www.syromalabarchurchbristol.com.

വാർത്ത∙ ഫിലിപ് ജോസഫ് 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.