Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആറാമത് ബ്രിസ്റ്റോൾ ബൈബിൾ കലോത്സവം മാർ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തിൽ

ക്ലിഫ്റ്റൺ∙ ക്ലിഫ്റ്റൺ രൂപത സിറോ മലബാർ കത്തോലിക്കാ സമൂഹത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ആറാമത് ബ്രിസ്റ്റോൾ ബൈബിൾ കലോത്സവത്തിന് ഒക്ടോബർ 29ന് തിരിതെളിയും. യുകെയിലെ സിറോ മലബാർ വിശ്വാസികൾക്കുവേണ്ടി രൂപം കൊണ്ട എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടണിന്റെ പ്രഥമ മെത്രാനായ മാർ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യം ഈ വർഷത്തെ ബൈബിൾ കലോത്സവത്തിന് മാറ്റ് കൂട്ടും.

ദൈവവചനം കലാരൂപങ്ങളിലൂടെ ക്രിയാത്മക ഫലങ്ങളുളവാക്കുവാനും ആദരവും അർപ്പണവും പ്രകടിപ്പിക്കുവാനും അവസരമൊരുക്കുന്ന ഒരു വേദിയാണിത്. ബ്രിസ്റ്റോളിലെ സൗത്ത് മീഡ്, ഗ്രീൻവേ സെന്ററിൽ ഏഴ് സ്റ്റേജുകളിലായി ഇടതടവില്ലാതെ നടക്കുന്ന ഈ മത്സരങ്ങളിൽ യുകെയുടെ നാനാഭാഗങ്ങളിൽ നിന്നുളള കലാപ്രതിഭകൾ പങ്കെടുക്കും. കൊച്ചുകുട്ടികൾക്കും മുതിർന്നവർക്കും പങ്കെടുക്കുവാൻ പാകത്തിന് ക്രമീകരിച്ചിരിക്കുന്ന എല്ലാ മത്സര ഇനങ്ങളും നിബന്ധനകളും വെബ് സൈറ്റിൽ ലഭ്യമാണ്. (www.syromalabarchurchbristol.com)

ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു. ഒക്ടോബർ 15 ആണ് രജിസ്ട്രേഷനുളള അവസാന തിയതി. മത്സാരാർത്ഥികൾ എത്രയും പെട്ടെന്ന് രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.

മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി സ്നേഹ വിരുന്നോടെ അവസാനിക്കുന്ന ഈ സംരംഭത്തിൽ എല്ലാ വർഷത്തേയും പോലെ യുകെയുടെ നാനാഭാഗത്തു നിന്നുളള കലാ സ്നേഹികൾ പങ്കുകൊളളണമെന്ന് കലോത്സവ ഭാരവാഹികളായ ചെയർമാൻ റവ. ഫാ. സണ്ണിപോൾ എംഎസ്എഫ്എസ്, കോർഡിനേറ്റർമാരായ
ഫിലിപ്പ് കണ്ടോത്ത് (ഗ്ലോസ്റ്റർ ) :077 0306 3836,റോയി സെബാസ്റ്റ്യൻ (ബ്രിസ്റ്റോൾ) : 078 6270 1046, ഡെന്നീസ് വി. ജോസഫ്(ടോണ്ടൻ) : 074 4975 1520, സിജി വാദ്ധ്യാനത്ത് (ബ്രിസ്റ്റോൾ) :077 3430 3945, ജെസി ഷിബു (വെസ്റ്റേൺ സൂപ്പർ മേർ) :078 5032 4245 എന്നിവർ അറിയിക്കുന്നു.

വാർത്ത ∙ സിസ്റ്റർ ഗ്രേസ് മേരി 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.