Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജ്യത്തിന്റെ ഏറ്റവും വലിയ പ്രശ്നം കുടിയേറ്റമെന്ന് 83% ജർമൻകാരും

refugee

ബർലിൻ∙ ജർമനി ഇന്നു നേരിടുന്ന ഏറ്റവും വലിയ പ്രശ്നം കുടിയേറ്റമാണെന്ന് രാജ്യത്തെ ജനങ്ങളിൽ 83% പേരും കരുതുന്നതായി സർവേ ഫലം. ഒരു വർഷം മുൻപു നടത്തിയ സമാന സർവേയിൽ ഇതിന്റെ പകുതി ആളുകൾ മാത്രമാണ് ഇങ്ങനെയൊരു അഭിപ്രായം പ്രകടിപ്പിച്ചിരുന്നത്.

ജിഎഫ്കെ എന്ന മാർക്കറ്റ് റിസെർച്ച് കമ്പനിയാണ് സർവേ സംഘടിപ്പിച്ചത്. 24 രാജ്യങ്ങളിൽ സർവേ നടന്നപ്പോൾ മറ്റൊരു രാജ്യത്തും ഇത്രയധികം പേർ കുടിയേറ്റത്തെ ഏറ്റവും പ്രശ്നമായി ഉന്നയിച്ചിട്ടില്ല.കുടിയേറ്റം പ്രശ്നം ഫലപ്രദമായി നേരിടുന്നതിന് ഇന്റഗ്രേഷൻ പദ്ധതികൾ ഫലപ്രദമാകണമെന്ന അഭിപ്രായമാണ് ഏറെപ്പേരും പ്രകടിപ്പിക്കുന്നത്.

രാജ്യം നേരിടുന്ന ഏറ്റവും വലിയ രണ്ടാമത്തെ പ്രശ്നമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് തൊഴിലില്ലായ്മയാണ്. ഇതു വെറും പതിമൂന്നു ശതമാനമേയുള്ളൂ. പത്തു വർഷം മുൻപ് തൊഴിലില്ലായ്മ മുഖ്യ പ്രശ്നമായി കണ്ടത് എൺപതു ശതമാനം പേരായിരുന്നു.
പ്രശ്നങ്ങളിൽ മൂന്നും നാലും സ്ഥാനങ്ങൾ ദാരിദ്രയത്തിനും കുറ്റകൃത്യങ്ങൾക്കുമാണ്. ആഭ്യന്തര രാഷ്ഗ്രീയം അഞ്ചാം സ്ഥാനത്ത്.

Your Rating: