Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജു നാരായണന്റെ സംഗീതസന്ധ്യ ശനിയാഴ്ച ഇൽഫോർഡിൽ

ലണ്ടൻ∙ മലയാളി അസോസിയേഷൻ ഓഫ് യുകെയുടെ ഓണാഘോഷ സമാപനവും വിദ്യാഭ്യാസ അവാർഡ് വിതരണവും സെപ്റ്റംബർ 17ന് ശനിയാഴ്ച ഇൽഫോർഡ് ടൗൺ ഹാളിൽ നടത്തും. ‘പൊന്നോണം 2016’ എന്ന പേരിൽ നടത്തുന്ന ഓണാഘോഷ സമാപനത്തിന്റെ മുഖ്യ ആകർഷണം പിന്നണി ഗായകൻ ബിജു നാരായണനും സംഘവും അവതരിപ്പിക്കുന്ന സംഗീതസന്ധ്യയാണ്. ‘നിസരി ഓർക്കസ്ട്ര’ ഒരുക്കുന്ന സംഗീത സായാഹ്നത്തിൽ ബിജു നാരായണനൊപ്പം പ്രമുഖ പിന്നണി ഗായകരായ ജോൽസ്ന, ശ്രീനാഥ് തുടങ്ങിയവരും പങ്കെടുക്കും.

ഇതോടൊപ്പം വിവിധ കലാകാരന്മാർ അവതരിപ്പിക്കുന്ന മറ്റു കലാവിരുന്നുകളും ആഘോഷത്തിനു മാറ്റുകൂട്ടും. ജിസിഎസ്ഇ, എ ലെവൽ പരീക്ഷകൾക്ക് ഉന്നത വിജയം നേടിയ കുട്ടികൾക്ക് കലാസന്ധ്യയിൽ അവാർഡുകൾ വിതരണം ചെയ്യും. 'പൊന്നോണം 2016'ന്റെ ഭാഗമായുള്ള ഓണസദ്യ കഴിഞ്ഞയാഴ്ച ഈസ്റ്റ് ഹാം ട്രിനിറ്റി സെന്ററിൽ നടന്നു.  

Your Rating: