Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിലാത്തി പ്രണയം പ്രീമിയർ ഷോ സൂപ്പർ ഹിറ്റ്

bilati-love-01

ലണ്ടൻ∙ ഏറെ കാത്തിരിപ്പിന് ശേഷം യുകെ മലയാളികളുടെ സിനിമ, ഒരു ബിലാത്തി പ്രണയം, ലണ്ടനിലെ ബോളിയൻ തിയറ്ററിൽ എത്തിയപ്പോൾ നിറഞ്ഞ ആവേശത്തോടുകൂടിയാണ് യുകെ മലയാളികൾ വരവേറ്റത്. സൂപ്പർ സ്റ്റാറുകളുടെ സിനിമക്ക് കിട്ടാത്തത്ര വരവേൽപ്പാണ് ലണ്ടനിലെ മലയാളികളുടെ സിനിമയ്ക്ക് ലഭിച്ചത്. 4 മണിയോട് കൂടി ഷോ ആരംഭിക്കുമ്പോൾ തിയറ്റർ നിറഞ്ഞു കവിഞ്ഞിരുന്നു. പലർക്കും സിനിമ നിന്ന് കാണേണ്ടി വന്നു എന്ന് പറയുമ്പോൾ തന്നെ എത്രത്തോളം ആവേശത്തോടു കൂടിയാണ് യുകെ മലയാളികൾ ചിത്രത്തെ നെഞ്ചിലേറ്റിയതെന്നു വ്യക്തം.

bilati-love-02

ഹാഫ് ടൈം കഴിഞ്ഞപ്പോൾ തന്നെ ബിലാത്തിക്ക് അഭിനന്ദന പ്രവാഹമായിരുന്നു. യുകെ മലയാളികളുടെ ചരിത്രത്തിൽ തന്നെ കലാ സാംസ്ക്കാരിക മേഖലകളിലെ നിറ സാന്നിധ്യമായ ഒരു വലിയ വിഭാഗം പ്രേക്ഷകരാണ് സിനിമ കാണുവാൻ എത്തിയത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാ സാംസ്കാരിക പ്രവർത്തകരൊക്കെ പിന്തുണയുമായി തിയറ്ററിൽ എത്തിയിരുന്നു.

bilati-love-012

ആദ്യമായാണ് യുകെയിൽ കലാ മേഖലയിൽ പ്രേവർത്തിക്കുന്ന സാഹിത്യകാരന്മാരും എഴുത്തുകാരും മാധ്യമ പ്രവർത്തകരും ഒരുമിച്ചു ഒരു സിനിമയുടെ ഭാഗമായി ‌ചേരുന്നത്. സിനിമയുടെ മുന്നണിയിലും പിന്നണിയിലും പ്രേവർത്തിച്ച കലാകാരന്മാരെ പ്രീമിയർ ഷോക്ക് മുന്നോടിയായി യുകെ മലയാളികൾക്ക് ഏറെ സുപരിചിതയായ രശ്മി പ്രകാശ് രാജേഷ് മനോഹരമായ പരിചയപ്പെടുത്തി. സിനിമയുടെ തുടക്കം മുതൽ ഹർഷാരവത്തോടു കൂടിയാണ് ഓരോ സീനുകളും പ്രേക്ഷകർ കണ്ടത്.

bilati-love-011

യുകെയിലെ പ്രമുഖ വിതരണ കമ്പിനിയായ പീജെ എന്റർടൈന്മെന്റ്സ് ആണ് ചിത്രം യുകെയിലെ തിയറ്ററുകളിൽ എത്തിക്കുന്നത്. ചിത്രത്തിന്റെ സംവിധായകനായ കനേഷ്യസ് അത്തിപ്പൊഴിയും നിർമ്മാതാവായ ബിനു ജോർജും സിനിമക്ക് മുന്നോടിയായി ഒരു ബിലാത്തി പ്രണയത്തെ കുറിച്ച് സംസാരിച്ചു. തുടർന്ന് ഗർഷോം മീഡിയയുടെ ബാനറിൽ നിർമ്മിച്ച ചിത്രം ഗർഷോം മീഡിയ ഡയറക്റ്റർ ജോമോൻ കുന്നേൽ ഇനാഗുറേറ്റു ചെയ്തു.

പ്രീമിയർ ഷോക്ക് ശേഷം ലണ്ടനിലെ കലാ സാസ്‌കാരിക സംഘടനയായ കട്ടൻ കാപ്പിയും കവിതയുടെയും പ്രേവർത്തകർ സംഘടിപ്പിച്ച അനുമോദന സമ്മേളനത്തിൽ യുകെയിലെ കലാ സാഹിത്യ രംഗത്തുനിന്നുമുള്ള നിരവധിപേർ പങ്കെടുത്തു.

bilati-love-08

യുകെ മലയാളികൾക്കിടയിൽനിന്നും ഉണ്ടായ ആദ്യ സമ്പൂർണ മലയാള ചലച്ചിത്രത്തെക്കുറിച്ചുള്ള ചർച്ചയിൽ സജീവമായി പങ്കെടുത്തു. അതോടൊപ്പം ചിത്രത്തിന്റെ മുന്നണിയിലും പിന്നണിയിലും പ്രവർത്തിച്ചവർ അവരുടെ അനുഭവങ്ങൾ പങ്കുവച്ചു.

സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന 30 ഓളം സാഹിത്യ പ്രതിഭകളാണ് ചർച്ചയിൽ പങ്കെടുത്തത്. ഒരു ബിലാത്തി പ്രണയം പ്രേക്ഷകർ ഏറ്റെടുക്കും എന്ന് ഉറപ്പായതോടെ യുകെയുടെ മറ്റു ഭാഗങ്ങളിലേക്ക് സിനിമ എത്തിക്കാനുള്ള ശ്രമത്തിലാണ് ഇതിന്റെ അണിയറ ശിൽപ്പികൾ.

വാർത്ത∙ ജോസഫ് കനേഷ്യസ് 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.