Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രിട്ടനിലെ നിയുക്ത ബിഷപ്പിന് ജർമനിയിലെ മലങ്കര സമൂഹം ആശംസകൾ നേർന്നു

bishops

ബർലിൻ∙ ഇംഗ്‍ളണ്ടിലെ പ്രിസ്റ്റൺ ആസ്ഥാനമായി പ്രഖ്യാപിച്ച സിറോ മലബാർ രൂപതയുടെ നിയുക്ത മെത്രാൻ മാർ ജോസഫ് ശ്രാമ്പിക്കൽ തിരുമേനിക്കും സിറോ മലബാർ സഭയുടെ യൂറോപ്പിലെ അപ്പസ്തോലിക് വിസിറേററായി നിയമിക്കപ്പെട്ട മോൺ. സ്റ്റീഫൻ ചിറപ്പണത്തിനും ജർമനിയിലെ മലങ്കര സമൂഹം പ്രാർത്ഥനാശംസകൾ നേർന്നു.

ജർമനിയിലെ മലങ്കര കാത്തലിക് കമ്യൂണിററി കോഓർഡിനേററർ ഫാ.സന്തോഷ് തോമസ് കോയിക്കൽ, പാസ്റ്ററൽ കൗൺസിൽ, വൈദികർ, സിസ്റ്റേഴ്സ് എന്നിവരാണ് പ്രാർത്ഥനാശംസകൾ നേർന്നത്. മെത്രാഭിഷേകവും സ്ഥാനോരോഹണവും പ്രിസ്റ്റണിലെ വിശുദ്ധ അൽഫോൻസ ദേവാലയത്തെ കത്തീഡ്രൽ ആയി ഉയർത്തുന്ന കൂദാശകർമവും രൂപതയുടെ ഉദ്ഘാടനവും ബ്രിട്ടനിലെ പ്രിസ്റ്റണിൽ ഒക്ടോബർ ഒൻപതിനാണു നടക്കുന്നത്.

സിറോ മലബാർ സഭയുടെ കേരളത്തിനു പുറത്തുള്ള മൂന്നാമത്തെ രൂപതയാണ് ബ്രിട്ടനിൽ നിലവിൽ വരുന്നത്.

Your Rating: