Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപകടരഹിതമായ പുത്തൻ ബൈക്കുമായി ബിഎംഡബ്ല്യു

bmw-bike

ഫ്രാങ്ക്ഫർട്ട്∙ ബിഎംഡബ്ല്യു കമ്പനിയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് ഏറ്റവും പുതിയ മോഡൽ ബൈക്ക് വിപണിയിലെത്തിക്കുന്നു. ബിഎംഡബ്ല്യു മോട്ടോറാഡ് വിഷൻ നെക്സ്റ്റ് 100 എന്നാണ് ഈ കിടിലൻ ബൈക്കിന് കമ്പനി പേരിടാൻ തീരുമാനിച്ചിരിക്കുന്നത്. അടുത്ത തലമുറയിലെ മോട്ടോർസൈക്കിളുകൾ എങ്ങനെ ആയിരിക്കണം എന്ന് പ്രവചിക്കുന്ന തരത്തിലുള്ള പുത്തൻ ആശയമാണ് കമ്പനി ഇതിലൂടെ പ്രകടിപ്പിക്കുന്നത്.

അപകടരഹിതമായ വാഹനം എന്നതാണ് ബിഎംഡബ്ല്യു ബൈക്കിന്റെ പ്രധാന ആശയം. വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോഴും നിർത്തിയിരിക്കുമ്പോഴും ബാലൻസിങ്ങിനെ ഓട്ടോമാറ്റിക് ആയി സഹായിക്കുന്ന വിധത്തിൽ സ്റ്റെബിലിറ്റി നിയന്ത്രിക്കുന്നതിനുള്ള സംവിധാനം ഈ ബൈക്കിനുണ്ട് എന്ന് കമ്പനി പറയുന്നു. അതായത്, വണ്ടിയെ ബാലൻസ് ചെയ്ത് നേരെ നിർത്താനുള്ള ശ്രമം റൈഡറിൽ നിന്ന് ഒഴിവാക്കി വാഹനത്തിന് നൽകിയിരിക്കുകയാണ്.

ബാലൻസിങ് പ്രശ്നമല്ലാത്തതിനാൽ വണ്ടി മറിഞ്ഞു വീഴാൻ യാതൊരു സാധ്യതയും ഇല്ലെന്നാണ് കമ്പനി പറയുന്നത്. ബൈക്ക് ഓടിക്കുമ്പോൾ റൈഡറിന് വേണ്ട ടിപ്പുകളും നിർദ്ദേശങ്ങളും നൽകാൻ ബൈക്കിന് സാധിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.