Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോൾട്ടൺ തിരുനാളിന് 9 ന് കൊടിയേറും ; പ്രധാന തിരുനാൾ 11ന്

mary

ബോൾട്ടൺ ∙ ബോൾട്ടൺ ഔവർ ലേഡി ഓഫ് ലൂർദ്ദ് ദേവാലയത്തിൽ മാതാവിന്റെ ജനന തിരുന്നാൾ ഈ മാസം 9 മുതൽ 11 വരെ നടക്കും. ഒൻപതിനു വൈകിട്ട് 6.30 ന് തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് പതാക ഉയർത്തലും തുടർന്ന് ദിവ്യബലിയും നടക്കും.

ശനിയാഴ്ച വൈകിട്ട് 6.30 ന് നടക്കുന്ന ദിവ്യബലിയിൽ മോൺ. ജോൺ ഡേയിൽ കാർമ്മികനാകും. പ്രധാന തിരുന്നാൾ ദിനമായ ഞായറാഴ്ച രാവിലെ 11 ന് തിരുന്നാൾ കുർബാനയ്ക്കു തുടക്കമാകും. ഫാ. ബാബു അപ്പാടൻ തിരുന്നാൾ കുർബാനയിൽ കാർമ്മികനാകും.

botlen

ഇതേത്തുടർന്ന് ഭക്തി നിർഭരമായ തിരുനാൾ പ്രദക്ഷിണത്തിന് തുടക്കമാകും. പരിശുദ്ധ അമ്മയുടെ തിരുസ്വരൂപവും വഹിച്ച് ബോൾട്ടന്റെ വീചികളിൽ കൂടി നീങ്ങുന്ന തിരുന്നാൾ പ്രദക്ഷിണം വിശ്വാസികൾക്ക് ആത്മ നിർവൃതിയാണ്. പ്രദക്ഷിണം തിരികെ പളളിയിൽ പ്രവേശിച്ചശേഷം പാരിഷ് ഹാളിൽ സ്നേഹ വിരുന്നും വിവിധ കലാപരിപാടികൾക്കും തുടക്കമാകും. സാൽഫോർഡ് രൂപതാ സിറോ മലബാർ ചാപ്ലിൻ ഫാ. തോമസ് തൈക്കൂട്ടത്തലിന്റെ നേതൃത്വത്തിൽ ട്രസ്റ്റിമാരായ ബേബി ലൂക്കോസ്, ജോയ് കുര്യൻ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വിവിധ കമ്മിറ്റികൾ പരിപാടികൾക്ക് നേതൃത്വം നൽകി വരുന്നു.

വാർത്ത∙സാബു ചുണ്ടക്കാട്ടിൽ 

Your Rating: