Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവതിയുടെ ഹാൻഡ്ബാഗിൽ ബോംബ് ; ഫ്രാങ്ക്ഫർട്ട് വിമാനത്താവളം ഒഴിപ്പിച്ചു

frapo

ഫ്രാങ്ക്ഫർട്ട് ∙ ജർമനിയിലെ ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ രണ്ടു കുഞ്ഞുങ്ങളുമായെത്തിയ യാത്രക്കാരിയായ യുവതിയുടെ ഹാൻഡ്ബാഗിനുള്ളിൽ ബോംബ് കണ്ടെത്തിയതിനെ തുടർന്ന് വിമാനത്താവളത്തിൽ നിന്നും യാത്രക്കാരെ ഒഴിപ്പിച്ചത് ഏറെ പരിഭ്രാന്തി പരത്തി. നൂറിലധികം ഫ്ളൈറ്റുകൾ റദ്ദാക്കുകയും ചെയ്തു. ബുധനാഴ്ച ഉച്ചയ്ക്ക് ടെർമിനൽ ഒന്നിലാണ് സംഭവം നടന്നത്.

ടെർമിനലിലെ സെക്യൂരിറ്റി ചെക്കിംഗിനിടെയാണ് യുവതി പിടിയിലായത്. ബോംബുസഹിതം യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തശേഷം സുരക്ഷിതമെന്നു കണ്ടതിനു ശേഷമാണ് വിമാനത്താവളം വീണ്ടും പ്രവർത്തനക്ഷമമായത്. യുവതിയെപ്പറ്റിയുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. യൂറോപ്പിലെ ഏറ്റവും തിരക്കേറിയ നാലാമത്തെ വിമാനത്താവളമാണ് ഫ്രാങ്ക്ഫട്ടിലേത്. 

Your Rating: