Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രിസ്ക എ.പി.ജെ. അബ്ദുൽ കലാം അവാർഡ്; അപേക്ഷകൾ അയക്കേണ്ട അവസാന തീയതി നാളെ

kalam-award

ലണ്ടൻ∙ യുകെയിലെ പ്രമുഖ അസോസിയേഷനുകളിൽ ഒന്നായ ബ്രിസ്ക 2016ൽ ജിസിഎസ്‌സി, എ ലെവൽ പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയവരെ ആദരിക്കുന്നു. പഠനത്തിൽ ഉന്നത നിലവാരം പുലർത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായി അന്തരിച്ച മുൻ ഇന്ത്യൻ പ്രസിഡന്റ് എ.പി.ജെ അബ്ദുൽ കലാമിന്റെ പേരിലുള്ള അവാർഡ് സെപ്റ്റംബർ 24ന് ഗ്രീൻവേ സെന്റർ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ബ്രിസ്ക ഓണാഘോഷ പരിപാടിയിൽ വച്ച് വിതരണം ചെയ്യും. വിജയികൾക്ക് ക്യാഷ് പ്രൈസും മൊമെന്റോയും നൽകുന്നതാണ്. അപേക്ഷകൾ അയക്കേണ്ട അവസാന തീയതി സെപ്റ്റംബർ 18 ആണ്. 

നിബന്ധനകൾ:

1. വിദ്യാർത്ഥിയുടെ പേര്, അഡ്രസ്, ഫോൺ നമ്പർ, മാർക്ക് ലിസ്റ്റ്, സ്കൂളിന്റെ പേര് എന്നിവ ബ്രിസ്ക പ്രസിഡന്റ് തോമസ് ജോസഫിന് സെപ്റ്റംബർ 18ന് മുൻപായി അയച്ചു കൊടുക്കേണ്ടതാണ്. 

2. ബ്രിസ്ക കുടുംബത്തിലെ അംഗങ്ങൾക്ക് മാത്രമേ അപേക്ഷിക്കാൻ പാടുള്ളു.
 
3. ലഭിച്ച നോമിനേഷനുകൾ ബ്രിസ്‌കയുടെ ജഡ്ജിങ് കമ്മിറ്റി പരിശോധിച്ച് വിലയിരുത്തി റിസൾട്ട് പ്രസിദ്ധീകരിക്കുന്നതാണ്.

4. വിജയിക്ക് ബ്രിസ്ക ഓണാഘോഷ പരിപാടിയിൽ വച്ച് അവാർഡ് നൽകുന്നതായിരിക്കും.
 
നിങ്ങളുടെ കുട്ടി ഉന്നത വിജയം കരസ്ഥമാക്കിയിട്ടുണ്ടെങ്കിൽ എത്രയും പെട്ടെന്ന് അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. 
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: തോമസ് ജോസഫ്: 007737909395

വാർത്ത∙ ജെഗി ജോസഫ്  

Your Rating: