Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാർഷിക പെരുന്നാൾ ഒക്ടോബർ 1, 2 തീയതികളിൽ

bristol-perunal

ബ്രിസ്റ്റോൾ ∙ യൽദോ മോർ ബസേലിയോസ് യാക്കോബായ സുറിയാനി പളളിയുടെ കാവൽപിതാവ്, കോതമംഗലത്തു കബറടങ്ങിയിരിക്കുന്ന, പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവായുടെ ദുക്റോനോ പെരുന്നാൾ ഒക്ടോബർ 1, 2 തീയതികളിലായി സമുചിതമായി കൊണ്ടാടുന്നു. ഒക്ടോബർ 1ന് വൈകിട്ട് 6 മണിക്ക് യൂഹാനോൻ മോർ മിലിത്തിയോസ് തിരുമേനിക്ക് (Patriarchal Vicar of Ireland & Metropolitan of Thumpmon Diocese) സ്വീകരണം. തുടർന്ന് സന്ധ്യാനമസ്കാരം, പ്രസംഗം, പാച്ചോർ നേർച്ച എന്നിവ ഉണ്ടായിരിക്കുന്നതാണ്.

പ്രധാന പെരുന്നാൾ ദിവസമായ ഒക്ടോബർ 2ന് രാവിലെ 11 മണിക്ക് പ്രഭാത നമസ്ക്കാരം തുടർന്ന് യൂഹാനോൻ മോർ മിലിത്തിയോസ് തിരുമേനിയുടെ മുഖ്യകാർമികത്വത്തിൽ ഫാ. രാജു ചെറുവളളിൽ, ഇടവക വികാരി ഫാ. അനീഷ് കവലയിൽ എന്നിവരുടെ സഹകാർമികത്വത്തിൽ വി. മൂന്നിന്മേൽ കുർബാന. തുടർന്ന് പ്രദിക്ഷിണം, ആദ്യഫല ലേലം, നേർച്ച സദ്യ എന്നിവയോടുകൂടി ഈ വർഷത്തെ പെരുന്നാൾ സമാപിക്കും. വിശ്വാസികൾ എല്ലാവരും നേർച്ച കാഴ്ചകളോടെ െപരുന്നാളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ സാദരം ക്ഷണിച്ചു കൊളളുന്നു.

കൂടുതൽ വിവരങ്ങൾക്ക്- ഫാ. അനീഷ് കവലയിൽ (വികാരി ):074 5910 2729, നൈസെന്റ് ജേക്കബ് (ട്രസ്റ്റി) :078 0944 4940
മാത്യു സക്കറിയ (സെക്രട്ടറി) :078 8636 0688.

വാർത്ത ∙ ജിനേഷ് ബേബി 

Your Rating: