Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രിസ്റ്റോളിൽ വിറ്റ് ചർച് കേരള സമാജത്തിന്റെ ഓണാഘോഷം

ബ്രിസ്റ്റോൾ∙ ബ്രിസ്റ്റോളിൽ വിറ്റ് ചർച് കേരളസമാജത്തിന്റെ ഓണാഘോഷത്തിന്റെ ഉദ്ഘാടനം കൗൺസിലോർ ടിം കെന്റ് സെപ്റ്റംബര്‍ 17 ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് ഹെന്ഗ്രോവ് കമ്മ്യൂണിറ്റി ഹാളിൽ നിർവഹിക്കും. അത്തപൂക്കളവും വടംവലിയും ഉണ്ടാവും. ഇരുപത്തിനാല് ഇനങ്ങോളോടുകൂടി ഹോട്ടൽ കൃഷ്ണ ഇൻ ഒരുക്കുന്ന രുചികരമായ ഓണസദ്യയുമുണ്ടാകും.

അതോടപ്പം പ്രശസ്ത കലാകാരന്മാരായ മൃദംഗ വിദ്വാൻ കുംഭകോണം വെങ്കിടേശ്വരൻ, പ്രശസ്ത വീണ വിദ്വാൻ ദുർഗ്ഗ രാമകൃഷ്ണൻ, ചെന്നൈ കലാക്ഷേത്ര നർത്തകി ശുഭ കെ. വെട്ടത്തു എന്നിവർ കലാപരിപാടികൾ അവതരിപ്പിക്കും. യുക്മ സ്റ്റാർ സിങ്ങർ ഫൈനലിസ്റ്റായ സന്ദീപ് കുമാറിന്റെ നേതൃത്വത്തിൽ ബ്രിസ്റ്റോൾ മലയാളീസ് ഡിജെയുടെ സംഗീത വിരുന്നും ഉണ്ടാവും. പരിപാടികൾ വൈകുന്നേരം എട്ടു മണിക്ക് സമാപിക്കും. കൂടുതൽ വിവരങ്ങൾക്ക്- രാജേഷ് 07922822553 ജോസ് 07837482597 ബിജു 07940389573.

വാർത്ത∙ ജി. രാജേഷ് 

Your Rating: