Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രിട്ടനിലെ ചൈൽഡ് ജീനിയസ് ഇന്ത്യക്കാരി

child-indian

ഫ്രാങ്ക്ഫർട്ട്∙ ബ്രിട്ടനിലെ ബുദ്ധിമതിയായ കുട്ടിക്കുള്ള ബഹുമതി ഇന്ത്യക്കാരിയായ കുട്ടിക്ക് ലഭിച്ചു. ബ്രിട്ടനിലെ ഏറ്റവും ബുദ്ധിമതിയായ കുട്ടിയെ കണ്ടെത്തുന്നതിനുള്ള ചാനൽ ഫോറിലെ ചൈൽഡ് ജീനിയസ് 2016 അവാർഡാണ് ഇന്ത്യൻ വംശജയായ റിയ കരസ്ഥമാക്കിയത്. ഭാഷാപണ്ഡിതരെ പോലും കുഴയ്ക്കുന്ന വാക്കുകൾ ഉച്ചരിച്ചും ഫ്ളോറൻസ് നൈറ്റിൻഗേലിനെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം പറഞ്ഞുമാണ് അവസാന റൗണ്ടിൽ റിയ ഒന്നാമതായി എത്തിയത്. മത്സരത്തിനിടയ്ക്ക് അമ്മ വിധികർത്താവിനെ ചോദ്യം ചെയ്തു നേടിക്കൊടുത്ത പോയിന്റിന്റെ ബലത്തിലാണ് ലണ്ടൻ നിവാസിയായ ഈ പത്തുവയസുകാരി ചൈൽഡ് ജീനിയസ് 2016 ട്രോഫി ഉറപ്പിച്ചത്.

മത്സരത്തിനിടയ്ക്ക് ഒരു റൗണ്ടിൽ റിയയുടെ ഉത്തരം തെറ്റാണെന്ന് വിധികർത്താക്കൾ പ്രഖ്യാപിക്കുകയും പിന്നാലെ ശരിയാണെന്ന വാദവുമായി അമ്മ സൊനാൽ രംഗത്തുവരികയും ചെയ്തിരുന്നു. ആരോപണം തെളിഞ്ഞതോടെ റിയയ്ക്ക് ഒരു പോയിന്റ് കൂടി നേടാനായി. വൈദ്യരംഗത്ത് പ്രവർത്തിക്കുന്ന സൊനാൽ മകളെ പഠിപ്പിക്കുന്നതിനായി ജോലിയിൽ നിന്ന് വിട്ടുനിൽക്കുകയാണ്. അമേരിക്കയിൽ നിന്ന് ആറുവർഷം മുമ്പ് ലണ്ടനിലെത്തിയ അനീഷ്- സൊനാൽ ദമ്പതിമാരുടെ മൂത്തമകളാണ് റിയ. ഓക്സ്ഫോഡിലോ കേംബ്രിഡ്ജിലോ ചേർന്ന് പഠിക്കണമെന്നും ഡോക്ടറാകണമെന്നുമാണ് ഈ കൊച്ചുമിടുക്കിയുടെ ആഗ്രഹം. 

Your Rating: