Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രിട്ടീഷ് ഏഷ്യൻ വുമൻസ് നെറ്റ് വർക്ക് നാലാം വർഷത്തിലേക്ക്; ആഘോഷം ഈസ്റ്റ്ഹാമിൽ

aniversary

ലണ്ടൻ∙ ബ്രിട്ടീഷ് ഏഷ്യൻ വുമൻസ് നെറ്റ് വർക്ക് (BAWN) തങ്ങളുടെ മൂന്നാം പിങ്ക് ജന്മദിനം സെപ്റ്റംബർ 25 ഞായറാഴ്ച വിപുലമായി ആഘോഷിക്കുന്നു. ഈസ്റ്റ്ഹാമിലെ ന്യൂഹാം ടൗൺ ഹാളിൽ ഉച്ചക്ക് 3ന് ജന്മദിനാഘോഷത്തിന് ആരംഭം കുറിക്കും.

ബ്രെസ്റ്റ് ക്യാൻസർ രോഗ ബോധവൽക്കരണവും,ക്യാൻസർ റിസേർച്ചിനുള്ള സഹായ നിധി സ്വരൂപിച്ചു നൽകിയും സ്ത്രീ ശാക്തീകരണ പരിപാടികളിലൂടെയും മികച്ച മാതൃക കാട്ടി പോരുന്ന 'ബോൺ' വിവിധ കലാ പരിപാടികൾ കൂടി ചേർത്ത്‌ മൂന്നാം ജന്മ ദിനാഘോഷം ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ്.

സംഘാടക സമിതി ഒരുക്കിയ സ്തനാർബുദ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി വിദഗ്ധരുടെ നേതൃത്വത്തിൽ നടത്തുന്ന ക്ലാസ്സും ചോദ്യോത്തര വേളയും രോഗ സംബന്ധമായ അറിവിന്റെ വാതായനം തുറന്നു നൽകും. ജന്മദിനാഘോഷവേളയിൽ സാമൂഹ്യ, സാഹിത്യ മേഖലകളിൽ ആദരണീയരായ വ്യക്തികളെ അനുമോദിക്കും. പ്രമുഖ വ്യക്തികൾ പരിപാടികളിൽ പങ്കുചേരും.

പുഷ്പാലംകൃത പിങ്ക് തുണി വിരിച്ച പീഠത്തിൽ അർബുദ രോഗം പിടിപെട്ട സ്നേഹ മനസ്സുകളെ ഓർമ്മിച്ചും മൺമറഞ്ഞ പ്രിയ സോദരർക്ക് ആദരം അർപ്പിച്ചും പ്രാർത്ഥനാപൂർവ്വം മൂന്നു പിങ്ക് മെഴുകുതിരികൾ തെളിച്ചു മൂന്നാം ജന്മദിന ആഘോഷത്തിന് തുടക്കം കുറിക്കും.

മൂന്നാം വാർഷികാഘോഷത്തിൽ ചെയർ വുമണും രാഷ്ട്രീയ-സാഹിത്യ മേഖലകളിൽ നിറസാന്നിധ്യമായ ഡോ. ഓമന ഗംഗാധരൻ അദ്ധ്യക്ഷം വഹിക്കുന്നതായിരിക്കും.പൊതു വേദികളിൽ വനിതകളുടെഅനിവാര്യ,അവകാശ ശബ്ദമായ 'ബോൺ' എന്ന സംഘടന ബ്രിട്ടനിലുള്ള ഏഷ്യൻ വനിതകളുടെ ഉന്നമനത്തിനായി ‌ഇതുവരെ ചെയ്‌ത പരിപാടികളും ഭാവി പ്രവർത്തന പദ്ധതികളും അധ്യക്ഷ വിശദമാക്കി സംസാരിക്കും.

ബ്രെസ്റ്റ് ക്യാൻസർ ചാരിറ്റി ഓഫ് ഇംഗ്ലണ്ട് ആൻഡ്‌ വെയിൽസുമായി ചേർന്നാണ് 'ബോണ്‍' കാരുണ്യ നിധി സമാഹരിക്കുന്നത്. കലാപരിപാടികൾക്കു ശേഷം നന്ദി പ്രകടനത്തോടെ ബോണ്‍ പിങ്ക് ജന്മദിനാഘോഷം സമാപിക്കും.

നവ തലമുറയെ സാമൂഹ്യ പ്രവർത്തനങ്ങളിൽ മുന്നോട്ടു കൂട്ടി കൊണ്ട് വരാനും ബോൺ പദ്ധതിയിട്ടിട്ടുണ്ട്. ബോൺ ജന്മദിനാഘോഷത്തിൽ പങ്കു ചേരുന്നവർ പിങ്ക് വസ്ത്രങ്ങൾ ധരിച്ചു വരുവാൻ പ്രത്യേകം താൽപര്യപ്പെടുന്നതായി ഡോ.ഓമന അറിയിച്ചു. പ്രവേശനം സൗജന്യമായിരിക്കും.

ഡോ.ഓമന ഗംഗാധരൻ : 077668223601930

വാർത്ത∙അപ്പച്ചൻ കണ്ണഞ്ചിറ 

Your Rating: