Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രിട്ടനിൽ കുടിയേറ്റ നിയമത്തിൽ ഭേദഗതി: ഇന്ത്യക്കാർക്ക് തിരിച്ചടി

ലണ്ടൻ∙കുടിയേറ്റ നിയമത്തിൽ ബ്രിട്ടൻ വീണ്ടും ഭേദഗതി വരുത്തുന്നു. യൂറോപ്പിനു പുറത്തുള്ള രാജ്യങ്ങളിൽ നിന്നും പഠനത്തിനും ജോലിക്കുമായി എത്തുന്നവരെയാണ് പുതിയ നിയമങ്ങൾ പ്രതികൂലമായി ബാധിക്കുന്നത്. നിയമവിധേയമല്ലാത്ത കുടിയേറ്റക്കാരുടെ സാമ്പത്തിക ഇടപാടുകൾ 2017 ജനുവരി മുതൽ ബാങ്കുകൾ കൈകാര്യം ചെയ്യുകയില്ല എന്നതാണ് പ്രധാനമായിട്ടുള്ള ഭേദഗതി.

ഇന്ത്യയിൽ നിന്നു യുകെയിൽ പഠനം നടത്താൻ പദ്ധതിയിട്ടിരിക്കുന്ന ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് തിരിച്ചടിയാവുകയാണ് ബ്രിട്ടന്റെ പുതിയ ഈ ഭേദഗതി. സർക്കാർ കണക്കാക്കിയിരിക്കുന്നതിനേക്കാളും മൂന്നിരട്ടി അധികമാണ് രാജ്യത്തേയ്ക്കുള്ള കുടിയേറ്റമെന്നും അതിനു തൽക്കാലം വിരാമം ഇടാനാണു പുതിയ ഭേദഗതിയെന്നും അതുകൊണ്ടാണു വീസാ നടപടികൾ കർക്കശമാക്കാൻ തീരുമാനിച്ചതെന്നും ആഭ്യന്തര സെക്രട്ടറി ആംബർ റൂഡ് വ്യക്തമാക്കി.പുതിയ നിയമം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നും തൊഴിലാളികളെ നിയമിക്കുന്നതിൽ നിന്നും യൂറോപ്യൻ കമ്പനികളെ വിലക്കുകയും ചെയ്യുന്നുണ്ട്.
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.