Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വിറ്റ്സര്‍ലന്‍ഡില്‍ പൊതുസ്ഥലങ്ങളില്‍ ബുര്‍ഖ ധരിക്കുന്നതിന് നിരോധനം

സൂറിച്ച്∙ സ്വിറ്റ്സര്‍ലന്‍ഡില്‍ പൊതുസ്ഥലങ്ങളില്‍ ഇനിമുതല്‍ ബുര്‍ഖ ധരിക്കുന്നതിന് നിരോധനം വരും. സ്വിസ് പാര്‍ലമെന്റില്‍ നടന്ന ചൂടേറിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ബുര്‍ഖ നിരോധനത്തെ അനുകൂലിക്കുന്ന നിയമം പാസായത്. പാര്‍ലമെന്റിന്റെ അധോസഭയില്‍ വലതുപക്ഷ പാര്‍ട്ടിയായ എസ്‌വിപി കൊണ്ടുവന്ന ബില്ലാണ് 87 നെതിരെ 88 വോട്ടോടെ പാസായത്.

പാര്‍ലമെന്റിലെ രാഷ്ട്രീയ കാര്യ സമിതിയില്‍ അവതരിപിച്ച ശേഷമാണ് പ്രമേയം ചര്‍ച്ചയ്ക്കെടുത്തത്. രാഷ്ട്രീയകാര്യ സമിതിയില്‍ ഒന്നിനെതിരെ രണ്ടു വോട്ടോടെയാണ് ഇത് പാസായത്. മതപരമായ ആചാരത്തിന്റെ ഭാഗമായാണ് ബുര്‍ഖ ധരിക്കുന്നതെങ്കിലും ഇത് വന്‍ പ്രശ്നങ്ങളാണ് സമൂഹത്തില്‍ വിളിച്ചുവരുത്തുന്നതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

പര്‍ദ്ദ ധരിച്ചെത്തുന്നത് ആയുധം എന്തിയ വ്യക്തിയാണോ, സുഹൃത്തുക്കളാണോ, തീവ്രവാദികളാണോ എന്ന് തിരിച്ചറിയാന്‍ പ്രയാസമാണ്. സ്വിറ്റ്സര്‍ലന്‍ഡിലെ ഒരു സംസ്ഥാനമായ ടിസ്സിംനായില്‍ ജൂലൈ ഒന്ന് മുതല്‍ ബുര്‍ഖയും നിക്കാബും ധരിക്കുന്നത് നിരോധിച്ചിരുന്നു. ഇതേ സംസ്ഥാനത്താണ് 2015 ല്‍ ആദ്യമായി പൊതുസ്ഥലത്ത് തലയും മുഖവും മറയ്ക്കുന്ന വസ്ത്രങ്ങള്‍ നിരോധിച്ചുകൊണ്ട് നടപടിയെടുത്തത്. അവസാനം നടത്തിയ അഭിപ്രായ സര്‍വ്വേകളില്‍ 60 ശതമാനം സ്വിറ്റ്‌സര്‍ലണ്ടുകാരും ബുര്‍ഖ നിരോധനത്തെ അംഗീകരിക്കുന്നതായി പ്രമുഖ ദിനപത്രം വ്യക്തമാക്കുന്നു.

സ്വിറ്റ്‌സര്‍ലണ്ടിലെ ഒരു കന്റോണായ ടിസിനോ ജൂലൈ ഒന്നുമുതല്‍ ബുര്‍ഖയും നിഖാബും ധരിക്കുന്നത്‌ നിരോധിച്ചു കൊണ്ട്‌ നിയമം പാസാക്കിയിരുന്നു. ഇതു ലംഘിച്ചാല്‍ 100 മുതല്‍10000 സ്വിസ്‌ ഫ്രാങ്ക്‌ വരെ പിഴ ഈടാക്കുന്നതുമാണ്‌. 2014ല്‍ വലതുപക്ഷ പാര്‍ട്ടി തുടങ്ങിവച്ച നടപടികളാണ് ഇപ്പോള്‍ ഫലം കണ്ടു തുടങ്ങുന്നത്. കുടിയേറ്റ വിരുദ്ധ നേതാവ് വാള്‍ട്ടര്‍ വോബ്മാന്‍ ക്രമസമാധാന പാലനത്തിനും സ്ത്രീകളോടുള്ള ബഹുമാനം നിലനിര്‍ത്തുന്നതിനുമായി ബുര്‍ഖ നിരോധനം നടപ്പില്‍ വന്നേ മതിയാകൂ എന്ന് വ്യക്തമാക്കി.സെപ്റ്റംബര്‍ 15, 2017 ല്‍ നടക്കുന്ന റഫണ്ടത്തില്‍ ഒരുലക്ഷം വോട്ട് ലഭിച്ചാല്‍ നിയമം പ്രാബല്യത്തില്‍ വരും.

അയല്‍ രാജ്യമായ ജര്‍മ്മനിയിലും 51 ശതമാനം പേര്‍ ബുര്‍ഖ നിരോധനത്തെ അനുകൂലിക്കുന്നതായി അഭിപ്രായ സര്‍വ്വേകള്‍ സൂചിപ്പിക്കുന്നു. തന്നെയുമല്ല കുടിയേറ്റ വിരുദ്ധ പാര്‍ട്ടിയായ അഎഫ്ഡി ഇതിന്‌ ശക്തമായ പിന്തുണയും നല്‍കുന്നു. ഇംഗ്ലണ്ടിലാകട്ടെ 57 ശതമാനം ബ്രിട്ടീഷുകാര്‍ ബുര്‍ഖ നിരോധനത്തെ അനുകൂലിക്കുന്നു.

മേയില്‍ നെതര്‍ലണ്ടില്‍ പാസാക്കിയ നിയമമനുസരിച്ച് പൊതു സ്ഥലങ്ങളിലും സ്‌കൂളുകളിലും പബ്ലിക്‌ ട്രാന്‍സ്‌പോര്‍ട് സംവിധാനങ്ങളിലും മുഖം മായ്‌ക്കുന്ന വസ്‌ത്രങ്ങള്‍ ധരിച്ചാല്‍ 388 ഡോളര്‍ പിഴയടക്കണം.

വാര്‍ത്ത∙ ഷിജി ചീരംവേലില്‍ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.