Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജർമനിയിൽ വരുന്നു ബുർക്കാ നിരോധനം

burka-01

‌ബർലിൻ ∙ ഒരു പ്രത്യേക മതവിഭാഗം മുഖം മറച്ച് നടക്കുന്ന ബുർക്കാ വേഷം ജർമനിയിൽ ഭാവിയിൽ നിരോധിക്കുന്നു. ജർമനിയിലെ വിവിധ രാഷ്ട്രീയ കക്ഷികളുടെയും സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെയും പ്രത്യേക യോഗമാണ് ഈ തീരുമാനം എടുത്തത്.

burka-02

ബുർക്കാ വേഷാധാരികൾ മുഖം മറയ്ക്കാതെ റോഡുകളിൽ സഞ്ചരിക്കണം. വാഹനം ഓടിക്കുന്ന വരും വാഹനങ്ങളിൽ സഞ്ചരിക്കുന്നവരും മുഖം മറയ്ക്കാൻ അനുവാദമില്ല. എയർപോർട്ടുകളിൽ ഈ നിയമം ബാധകമാണ്. പ്രകടനങ്ങളിൽ പങ്കെടുക്കുന്നവർ മുഖം മറയ്ക്കാൻ അനുവദിക്കുന്നില്ല.

burka

നിയമം ലംഘിക്കുന്നവർക്ക് ഭാവിയിൽ കടുത്ത ശിക്ഷയുണ്ടാകുംമെന്ന് ജർമൻ നേതാക്കൾ മുന്നറിയിപ്പ് നൽകി. ഒരു മത വിഭാഗത്തെയും അപമാനിക്കലല്ല ഈ നടപടിയെന്നും ജർമൻ നേതാക്കൾ പറഞ്ഞു.

ഭീകര ആക്രമണം തടയുക അതാണ് പ്രധാന ലക്ഷ്യം.

Your Rating: