Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേംബ്രിഡ്ജ് കേരളാ കൾച്ചറൽ അസോസിയേഷൻ തിരുവോണം സെപ്റ്റംബർ 17ന്

കേംബ്രിഡ്ജ്∙ കേംബ്രിഡ്ജ് കേരളാ കൾച്ചറൽ അസോസിയേഷന്റെ ഈ വർഷത്തെ തിരുവോണാഘോഷം ഈ മാസം 17ന് വിപുലമായ പരിപാടികളോടുകൂടി ആഘോഷിക്കുന്നു.

കേംബ്രിഡ്ജ് നെതർഹാൾ സ്കൂളിൽ രാവിലെ 10ന് ഈസ്റ്റ് ആംഗ്ലിയാ രൂപതയുടെ ചാൻസലർ മോൺസിഞ്ഞോർ യൂജിൻ ഹാക്കൻസ് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്ന ആഘോഷ പരിപാടികൾ വൈകുന്നേരം 6 മണിക്ക് സമാപിക്കും. അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ജോസഫ് ചാക്കോയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സെന്റ് ഫിലിപ്പ് ഹോവാർഡ് ചർച്ച് വികാരി ഫാ. ഫിലിപ്പ് മാത്യു ആശംസകൾ അർപ്പിക്കും.

കുട്ടികളും മുതിർന്നവരും അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന കലാവിരുന്നും നാടൻ പഴവും മൂന്നു കൂട്ടം പായസവുമൊക്കെയായി ഹോട്ടൽ തട്ടുകട ഒരുക്കുന്ന ഓണസദ്യയും ഈ വർഷത്തെ ഓണാഘോഷത്തിന്റെ പ്രത്യേകതയാണ്.

കൂടുതൽ വിവരങ്ങൾക്ക് :ബിജിലി ജോയി – 0791560 7421, ഷിബി സിറിയക് –074 5510 2441, ജോസഫ് ചെറിയാൻ 078 9475 0062, വിൻസെന്റ് കുര്യൻ – 075 8837 8658, റാണി കുര്യൻ –074 1178 2371.

വാർത്ത∙ സാബു ചുണ്ടക്കാട്ടിൽ 

Your Rating: