Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വിസ്സ് റെയില്‍വേ പാളങ്ങളിലെ ആത്മഹത്യ തടയാന്‍ ക്യാമറകള്‍ സ്ഥാപിക്കും

swiss-railway

സൂറിച്ച്∙ റെയില്‍വേ പാളങ്ങളിലെ ആത്മഹത്യാ ശ്രമങ്ങള്‍ തടയുവാനായി സ്വിസ്സ് റെയില്‍വേ ക്യാമറകള്‍ സ്ഥാപിക്കുന്നു. പോയ വര്‍ഷം 126 പേരാണ് സ്വിസ്സില്‍ റെയില്‍വേ പാളത്തില്‍ ചാടി ആത്മഹത്യ ചെയ്തത്. 

കഴിഞ്ഞ 30 വര്‍ഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ അവസാന പത്ത് വര്‍ഷങ്ങളില്‍ നിരക്കില്‍ ഗണ്യമായ കുറവ് ഉണ്ടായിട്ടുണ്ട്. പുതിയ പദ്ധതി അനുസരിച്ച് ട്രെയിന്‍ എഞ്ചിന് മുന്നിലായി ക്യാമറകള്‍ ഘടിപ്പിക്കുകയും പാളങ്ങളില്‍ അസാധാരണമായ വസ്തുക്കള്‍ ക്യാമറയുടെ ശ്രദ്ധയില്‍പ്പെടുമ്പോള്‍ ഇതില്‍ നിന്ന് സിഗ്നല്‍ പുറപ്പെടുകയും പെട്ടെന്ന് വണ്ടി ബ്രേക്ക് ചെയ്യുകയും ചെയ്യും. കൂടാതെ പാളങ്ങളിലെ അസാധാരണ ചലനങ്ങള്‍ ‍ മനസിലാക്കി സ്പോര്‍ട്ട് ലൈറ്റുകള്‍ തെളിയിക്കാന്‍ കഴിയുന്ന ഡിറ്റക്റ്ററുകള്‍ ഘടിപ്പിക്കുന്നതിനും പദ്ധതിയിടുന്നുണ്ട്.

ആത്മഹത്യ തടയുന്നതിനായി മാനസിക അസ്വാസ്ഥ്യമുള്ളവര്‍ക്ക് വേണ്ട സഹായം നല്‍കുന്നതിനായി പ്രവര്‍ത്തിക്കുന്ന 143 ടെലിഫോണ്‍ നമ്പറിന്റെ പരസ്യ ബോര്‍ഡുകള്‍ വരുന്ന ഒരു വര്‍ഷത്തിനുള്ളില്‍ റെയില്‍വേ വിവിധയിടങ്ങളില്‍ സ്ഥാപിക്കും. ഈ വര്‍ഷാവസാനത്തോടെ 10, 000 റെയില്‍വേ ജീവനക്കാര്‍ക്ക് ആത്മഹത്യാ തല്‍പരരായ ആളുകളെ എങ്ങനെ തിരിച്ചറിയണം എന്നതിന് പരിശീലനം നല്‍കും. 2012 മുതല്‍ ആത്മഹത്യാ ശ്രമങ്ങള്‍ തടുക്കുവാനുള്ള ശ്രമങ്ങള്‍ സ്വിസ്സ് റെയില്‍വേ നടത്തിപ്പോരുന്നു. അതിന്റെ ഫലമായി ഒരുപരിധി വരെ ആത്മഹത്യകളുടെ എണ്ണം കുറയ്ക്കുവാന്‍ സ്വിസ്സ് റെയില്‍വേയ്ക്ക് സാധിച്ചിട്ടുണ്ടെന്ന്‍ വക്താവ് കാതറിന്‍ അമാക്കര്‍ വ്യക്തമാക്കി.

വാര്‍ത്ത∙ ഷിജി ചീരംവേലില്‍ 

Your Rating: