Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുകെയെ ഞെട്ടിച്ച് കാമറൺ എംപി സ്ഥാനവും രാജിവച്ചു

james-cameron

ലണ്ടൻ∙ ബ്രിട്ടന്റെ മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറൺ പാർലമെന്റ് അംഗത്വം രാജിവച്ചു. അപ്രതീക്ഷിതമായ തീരുമാനം ഭരണ - പ്രതിപക്ഷങ്ങളെ ഒരുപോലെ ഞെട്ടിച്ചു.

തന്റെ വീക്ഷണങ്ങൾ തെരേസ മേ നേതൃത്വം നൽകുന്ന പുതിയ സർക്കാരിന്റെ ശ്രദ്ധ തെറ്റിക്കാതിരിക്കാനാണ് പാർലമെന്റിൽനിന്നു തന്നെ വിട്ടു നിൽക്കാനുള്ള തീരുമാനമെന്ന് കാമറൂണിന്റെ വിശദീകരണം.

യൂറോപ്യൻ യൂണിയൻ ഹിതപരിശോധനയിൽ തന്റെ ഭാഗം പരാജയപ്പെട്ടതിനെത്തുടർന്ന് ജൂലൈയിലാണ് അദ്ദേഹം പ്രധാനമന്ത്രി പദം രാജിവച്ചത്. എന്നാൽ, ഇനി പ്രധാനമന്ത്രി സ്ഥാനത്തേക്കില്ലെങ്കിലും 2020ലെ പൊതു തിരഞ്ഞെടുപ്പിലും പാർലെന്റിലേക്കു മത്സരിക്കുമെന്ന് അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്.

വിറ്റ്നിയിൽനിന്നുള്ള ജനപ്രതിനിധിയാണ് കാമറൺ. രാജിയെത്തുടർന്ന് ഇവിടെ ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വരും. അത്യാകർഷകമായ മറ്റു ചില കരിയർ ഓപ്ഷനുകൾ അദ്ദേഹം പരിഗണിക്കുന്നു എന്നാണു സൂചന. ഡേവിഡ് കാമറൺ നേതൃത്വം നൽകിയ സർക്കാരിൽ സേവനമനുഷ്ഠിക്കാൻ കഴിഞ്ഞത് അഭിമാനമായി കരുതുന്നു എന്നു പ്രധാനമന്ത്രി തെരേസ മേ പ്രതികരിച്ചു. 

Your Rating: