Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യൂറോപ്പില്‍ കാര്‍ യാത്രയില്‍ കുട്ടികളുടെ മരണം കൂടുന്നു

car-seat-belt

സൂറിച്ച്∙ കാര്‍ യാത്രയില്‍ യൂറോപ്പില്‍ പകുതി കുട്ടികളും സുരക്ഷിതരല്ല. കാര്‍ യാത്രകളില്‍ പകുതി രക്ഷകര്‍ത്താക്കളും കുട്ടികളെ തെറ്റായി സീറ്റ് ബെല്‍റ്റ്‌ ധരിപ്പിക്കുന്നത് മൂലമാണിത് സംഭവിക്കുന്നത്. റോഡ്‌ സുരക്ഷിതത്വത്തെപ്പറ്റി ഫ്രാന്‍സില്‍ നടത്തിയ പഠനത്തിലാണ് ഇത്തരം വെളിപ്പെടുത്തലുകള്‍.

അറുപത്താറു ശതമാനം കുട്ടികളും കാറുകളുടെ പിന്‍സീറ്റില്‍ ശരിയായ രീതിയില്‍ സീറ്റ്ബെല്‍റ്റ് ഇടാതെയാണ് യാത്ര ചെയ്യുന്നത്. കുട്ടികളെ ലൂ‌സായി ബെല്‍റ്റ്‌ ധരിപ്പിക്കുന്നത് സുരക്ഷിതമല്ല. കുട്ടികളുടെ സുഖസൗകര്യം കരുതി മാത്രം ബെല്‍റ്റിടുമ്പോള്‍ പല രക്ഷകര്‍ത്താക്കളും ബോധപൂര്‍വ്വമല്ലാതെ സ്വന്തം കുഞ്ഞുങ്ങളുടെ സുരക്ഷിതത്വം മറന്നു പോകുന്നു.

ഉദാഹരണമായി തണുപ്പ് കാലത്ത് കുട്ടികള്‍ ജാക്കറ്റ് ധരിക്കുന്നതിനാല്‍ സീ
റ്റ് ബെല്‍റ്റിന്റെ നീളം കൂട്ടിവയ്ക്കുന്ന രക്ഷകര്‍ത്താക്കള്‍ , ചൂടുകാലമായാലും , കുട്ടികള്‍ ജാക്കറ്റ് ധരിക്കാത്തപ്പോഴും സീറ്റ് ബെല്‍റ്റിന്റെ നീളം കുറയ്ക്കുവാന്‍ മറന്നു പോകുന്നു. ഇത് അപകടം വിളിച്ചു വരുത്തും.

കൂടാതെ മുന്‍ സീറ്റില്‍ കുട്ടികളെ വച്ച് യാത്ര ചെയ്യുന്നതും സുരക്ഷിതമല്ല. അപകടമുണ്ടായാല്‍ എയര്‍ ബാഗ് വിടരുന്നത് കുട്ടികള്‍ ശ്വാസം മുട്ടി മരിക്കുവാന്‍ ഇടയാക്കും. കുട്ടികള്‍ മുന്‍സീറ്റില്‍ യാത്ര ചെയ്യുമ്പോള്‍ സഹയാത്രികന്റെ വശത്തെ എയര്‍ ബാഗ് നിഷ്ക്രിയമാക്കാത്ത പക്ഷം പൊലീസിനു പിഴ ഈടാക്കാവുന്നതാണ് .

ടൂറിസം ക്ലബ്ബ് സ്വിസ് നടത്തിയ ഒരു പഠനത്തില്‍ 14 കുട്ടികളും ശരിയായി സീറ്റ് ബെല്‍റ്റ്‌ ധരിക്കാത്ത നിലയിലായിരുന്നു. കാറിനുള്ളില്‍ ഇങ്ങനെ ശരിയായി ബെല്‍റ്റ്‌ ധരിക്കാതെ കുട്ടികളെ ഇരുത്തിയാല്‍ ഒരു കൂട്ടിയിടിയില്‍ കുറഞ്ഞത് 50 കിലോ വേഗതയില്‍ കുട്ടികള്‍ തെറിക്കുമെന്നാണ് അവര്‍ പറയുന്നത്. തന്നെയുമല്ല പകുതി കുട്ടികളും തെറ്റായിട്ടാണ് ചൈ
ല്‍ഡ് സീറ്റുകളില്‍ ഇരിക്കുന്നത് കണ്ടെത്തിയതും.

ഫ്രാന്‍സില്‍ ആഴ്ചയില്‍ കുറഞ്ഞത് 340 കുട്ടികള്‍ക്ക് കാറപകടങ്ങളില്‍ പരുക്കേല്‍ക്കുന്നു. ശരിയായി സീറ്റ് ബെല്‍റ്റ്‌ ഉപയോഗിച്ചാല്‍ അപകട നിരക്ക് സാരമായി കുറയ്ക്കാം. സ്വിറ്റ്സര്‍ലന്‍ഡിലും ഇതേ അവസ്ഥയാണെങ്കിലും അപകടനിരക്കില്‍ക്കുറവ് ഉണ്ടെന്ന പ്രത്യേകത മാത്രമേയുള്ളൂ.

കാര്‍ യാത്രയില്‍ സുരക്ഷിതത്വം പ്രാവര്‍ത്തികമാകുന്നത് നിയമങ്ങള്‍ അനുസരിക്കുമ്പോള്‍ മാത്രമാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ കുട്ടികളുടെ വയസും വലിപ്പവും അനുസരിച്ചുള്ള സീറ്റുകള്‍ തെരഞ്ഞെടുക്കുക എന്നതും , ശരിയായി സീറ്റ് ബെല്‍റ്റ്‌ ഇട്ടു എന്ന് ഉറപ്പുവരുത്തുന്നതുമാണ്. അല്ലെങ്കില്‍ ഇതുകൊണ്ടൊന്നും യാതൊരു യോജനവുമില്ല.

സ്വിറ്റ്സര്‍ലന്‍ഡില്‍ 12 വയസുവരെ പ്രായമുള്ളതോ 150 സെന്റീമീറ്ററിന് താഴെ പൊക്കമുള്ളതുമായ കുട്ടികള്‍ക്ക് നിര്‍ബന്ധമായും ചൈല്‍ഡ് സീറ്റ് കാര്‍ യാത്രയില്‍ കരുതിയിരിക്കണം.

വാർത്ത∙ഷിജി  ചീരംവേലിൽ 

Your Rating: